കൊച്ചി കൂട്ടായ്മ ഇഫ്താര്‍ കിറ്റ് വിതരണം

ജിദ്ദ: കൊച്ചി കൂട്ടായ്മ രണ്ടാംഘട്ട റമദാന്‍ കിറ്റ് വിതരണം ആരംഭിച്ചു. ജിദ്ദയിലെ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രികരിച്ചു 300 കിറ്റുകള്‍ ആദ്യ ദിനം വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കള്‍ അടങ്ങി ഇഫ്താര്‍ കിറ്റുകള്‍ മക്കയില്‍ നിന്നു ജിദ്ദയിലെ ലേബര്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു.

കൂട്ടായ്മ അംഗങ്ങളായ ജിബിന്‍ സമദ് കൊച്ചി, സനോജ് മട്ടാഞ്ചേരി, ബാബു കൊച്ചങ്ങാടി, അനീസ് ചുള്ളിക്കല്‍, അന്‍സിഫ് കോടഞ്ചേരി, ഹബീബ്, ബാബു മുണ്ടന്‍വലി, ബിനോയ് കൊച്ചി, സിയാദ്, അഷ്‌റഫ്, സിര്‍ദ്ദര്‍ കമാല്‍, മന്‍സൂര്‍, ശാരിക്, സനിമ, നസ്‌റിയ, അനു എന്നിവര്‍ തേതൃത്വം നല്‍കി.

റമദാന്റെ ആദ്യ വാരം ആരംഭിച്ച ഇഫ്താര്‍ കിറ്റ് വിതരണം വരും ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തും.

Leave a Reply