Sauditimesonline

ministers
യുദ്ധം ഒഴിവാക്കാന്‍ നയതന്ത്ര നീക്കം; സൗദി, തുര്‍ക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ഒത്തുചേര്‍ന്നു

ലക്ഷ്യം റിയാദും ജിസാനും; ജനവാസ കേന്ദ്രങ്ങള്‍ക്കു നേരെ ബാലിസ്റ്റിക് മിസൈല്‍ സൗദി സേന തകര്‍ത്തു

റിയാദ്: തലസ്ഥാനമായ റിയാദിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം വ്യോമ പ്രതിരോധ സേന തകര്‍ത്തതായി അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു. തെക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയായ ജിസാന് നേരെയും മിസൈല്‍ തൊടുത്തെങ്കിലും ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് തടഞ്ഞതായി അല്‍ അറേബ്യ വ്യക്തമാക്കി. യെമന്‍ അതിര്‍ത്തിയില്‍ നിന്നു ഹൂതികള്‍ അടുത്തകാലത്തായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആവര്‍ത്തിച്ച് ആക്രമണത്തിന് ശ്രമിച്ചിരുന്നു. ഇതെല്ലാം സഖ്യസേന തകര്‍ക്കുകയായിരുന്നു.

റിയാദിലെ ജനവാസ കേന്ദ്രങ്ങള്‍ക്കു മുകളില്‍ ആകാശത്ത് ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സഖ്യസേനയെ ഉദ്ധരിച്ച് അല്‍ ഇഖ്ബാരിയ ചാനല്‍ സ്ഥിരീകരിച്ചു. സൗദി സമയം രാത്രി 11.20 ന് റിയാദിലെ വടക്കന്‍ പ്രദേശങ്ങളില്‍ താമസക്കുന്നവര്‍ സ്‌ഫോടനം കേട്ടിരുന്നു. രണ്ടു ദിവസം മുമ്പ് അബഹ, ഖാമിസ് മുശൈത് എന്നിവിടങ്ങളില്‍ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമംങ്ങളും സഖ്യസേന പ്രതിരോധിച്ചിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top