Sauditimesonline

THANAL
റിയാദില്‍ തണല്‍ ചേമഞ്ചേരി വിഭവ സമാഹരണം

‘അമ്മക്കൊരു നന്മത്തണല്‍’: കരുതലിന്റെ കൈത്താങ്ങ് ഒരുക്കി നന്മോത്സവം

റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ ആറാം വാര്‍ഷികം ‘നന്മോത്സവം-2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ‘അമ്മക്കൊരു നന്മത്തണല്‍’ എന്ന പേരില്‍ ക്യാന്‍സര്‍ ബാധിതരായ അമ്മമാര്‍ക്ക് സമ്മേളനം സഹായ പദ്ധതി പ്രഖ്യാപിച്ചു. ഷോല മാള്‍ അല്‍ വഫ അട്രിയത്തില്‍ നടന്ന പരിപാടി സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഡോ. കെ ആര്‍ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയ അനലിസ്റ്റ് ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥി ആയിരുന്നു.

കരുനാഗപ്പള്ളി സ്വദേശികളായ പട്ടുറുമാല്‍ വിന്നറും ഫഌവേര്‍സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌ന നിസ്സാം, ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് ശ്രദ്ധനേടിയ അഷ്ഫിയ അന്‍വര്‍, കലോത്സവ പ്രതിഭ അസിന്‍ വെള്ളില എന്നിവരുടെ കലാവിരുന്നും അരങ്ങേറി.

ആറാം വാര്‍ഷികത്തിന്റെ ഭാഗമായി റിയാദ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. നന്മ ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ് മുനീര്‍ കണ്ണങ്കരയ്ക്കും ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് റഹ്മത്ത് അഷ്‌റഫിനും സമ്മാനിച്ചു.

ഏഷ്യന്‍ അറബ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സൗദിയിലെ ഹോണററി ട്രേഡ് കമ്മീഷണറായി നിയമിതനായ കരുനാഗപ്പള്ളി സ്വദേശി ഹാരീസ് ഹനീഫ, നന്മ ഭക്ഷ്യധാന്യ കിറ്റുകള്‍ ആറര വര്‍ഷമായി മുടങ്ങാതെ വിതരണം ചെയ്യുന്ന മഹബൂബ് കരുനാഗപ്പള്ളി, റിയാദ് മാരത്തണ്‍ മലയാളി സാന്നിദ്ധ്യം കബീര്‍ കരുനാഗപ്പള്ളി, പ്രിന്‍സ് സുല്‍ത്താന്‍ കാര്‍ഡിയാക് സെന്ററിലെ ഡോ. അബ്ദുല്‍ മജീദ് എന്നിവരെ ആദരിച്ചു.

ദൈവദശകം പ്രാര്‍ത്ഥനയോടെ സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. നന്മ പ്രസിഡന്റ് നൗഫല്‍ കോടിയില്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫത്തഹുദ്ദീന്‍ സ്വാഗതവും അനസ് ലത്തീഫ് നന്ദിയും പറഞ്ഞു. ഹിബാ അബ്ദുല്‍ സലാം അവതാരകയായിരുന്നു. ചിത്രകാരന്‍ സാബു ഫസല്‍ വരച്ച രേഖാചിത്രം മുഖ്യാതിഥിയ്ക്ക് സമ്മാനിച്ചു.

ഷാജഹാന്‍ മൈനാഗപ്പള്ളി, ഷമീര്‍ തേവലക്കര, ജാനിസ് , നവാസ് ലത്തീഫ് തുടങ്ങിയവര്‍ അതിഥികള്‍ക്ക് ഉപഹാരം നല്‍കി. നന്മ ജനറല്‍ സെക്രട്ടറി അഖിനാസ് എം കരുനാഗപ്പള്ളി, ട്രഷറര്‍ റിയാസ് വഹാബ്, ഹ്യൂമാനിറ്റി കണ്‍വീനര്‍ ഷുക്കൂര്‍ മണപ്പള്ളി, സത്താര്‍ മുല്ലശ്ശേരി, മുനീര്‍ മണപ്പളളി, സജീവ് ചിറ്റുമൂല, ഷമീം ഹാരിസ്, അഷ്‌റഫ് മുണ്ടയില്‍, ഷിഹാബ് കുഴിയില്‍, ഷെഹന്‍ഷാ റഷീദ്, ഷമീര്‍ കുനിയത്ത്, അനസ് സലീം, സുല്‍ഫിക്കര്‍, റിയാസ് സുബൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top