Sauditimesonline

VANITHA OICC SAIFUNISA
റമദാന്‍ മജ്‌ലിസും അത്താഴ സംഗമവും

നാസര്‍ നാഷ്‌കോയുടെ ‘മൂന്നാമൂഴം’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നാസര്‍ നാഷ്‌കോയുടെ ചെറുകഥ സമാഹാരം ‘മൂന്നാമൂഴം’ പ്രകാശനം ചെയ്തു. എം നൗഷാദ് എംഎല്‍എ പ്രകാശനം നിര്‍വ്വഹിച്ചു. സാഹിത്യകാരി സബീന എം സാലി ഏറ്റുവാങ്ങി. എഴുത്തുകാരി അബ്ദിയ ഷെഫീന പുസ്തകം പരിചയപ്പെടുത്തി.

ഹരിതം പബ്ലിഷേഴ്‌സ് എൗി പ്രതാപന്‍ തായാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കലാം, മുഹമ്മദ് സാലി മൂസ, ബിജു രാജു സുരേന്ദ്രന്‍, സീത അമ്മാള്‍, ഡോ. എസ് രാജശേഖരന്‍, ഷാക്കീര്‍ ഹുസൈന്‍ നഗരൂര്‍, നജിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനിത ദിവോദയം നന്ദി പറഞ്ഞു.

ദുബായ്, അജ്മാന്‍ എന്നിവിടങ്ങളിലെ പ്രളയത്തില്‍ രക്ഷകരായ മലയാളി കൂട്ടായ്മയുടെ കരുത്ത്, അന്ധ വിശ്വാസങ്ങള്‍, കലാലയ സഹൃദം, ബോബെ നഗരത്തിലെ വേശ്യകളും അധോലോകവും, വിദ്യാര്‍ത്ഥികളുടെ പ്രണയങ്ങള്‍, ഇലക്ഷനും പീഡനങ്ങളും അമ്പല മോഷണ കഥകളും ഉള്‍പ്പെടെ പൗരാണികവും ആധുനികവുമായ സംഭവങ്ങളാണ് കഥാ സമാഹരത്തിലെ ഇതിവൃത്തം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top