
റിയാദ്: സൗദിയില്‍ സ്വദേശിവല്‍ക്കരണം ഏറ്റവും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കിയത് കിഴക്കന്‍ പ്രവിശ്യയിലാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇവിടെ 27.7 ശതമാനമാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്ക്കരണം. രണ്ടാം സ്ഥാനം റിയാദ് പ്രവിശ്യയിലും മൂന്നാം പടിഞ്ഞാറന്‍ പ്രവിശ്യക്കുമാണ്.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം 23.71 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ 19.18 ലക്ഷം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 64.1 ശതമാനം പുരുഷന്മാരും 35.9 ശതമാനം വനിതകളുമാണ്. സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് റിയാദിലാണ്. ഇവിടെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 34.13 ലക്ഷം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ ആകെ ജീവനക്കാരില്‍ 39.78 ശതമാനവും റിയാദിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ നിര്‍മാണ മേഖലയിലാണ്. 21.66 ലക്ഷം പേരാണ് ഈ മേഖലയിലുളള്. ചെറുകിട, ഇടത്തരം വ്യാപാരം, ആട്ടോമൊബൈല്‍ റിപ്പയറിംഗ് തുടങ്ങിയ മേഖലയില്‍ 15 ലക്ഷം പേര് ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






