Sauditimesonline

udf audiance
ഭരണമാറ്റത്തിന്റെ കാഹളം പ്രവാസ മണ്ണിലും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

ഇടതു സര്‍ക്കാരിന്റേത് യാഥാര്‍ത്ഥ്യബോധമുള്ള ബജറ്റ്: ന്യൂ ഏജ്

റിയാദ്: എല്‍. ഡി. എഫ് സര്‍ക്കാരിന്റേത് യാഥാര്‍ത്ഥ്യബോധമുള്ള ബജറ്റാണെന്ന് ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദി. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയിലെ സമഗ്ര പുരോഗതി ലക്ഷ്യംവെക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം, ഇതിനു പുറമെ സ്ത്രീശാക്തീകരണം, വ്യവസായ-കാര്‍ഷിക മേഖലയുടെ വികസനം, തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പ്രവാസിക്ഷേമം എന്നിവയെല്ലാം ജനപ്രിയ ബജറ്റാണെന്ന് വ്യക്തമാക്കുന്നുണ്‌ടെന്ന് ന്യൂ ഏജ് അഭിപ്രായപ്പെട്ടു. പ്രവാസി വകുപ്പിന് 90 കോടി, ലോക കേരള സഭക്ക് 12 കോടി, വിദേശജോലി ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് പ്രത്യേക പരിശീലന പദ്ധതി, പ്രവാസി ചിട്ടിയോടൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും ഉള്‍പ്പെടുത്തിയത് പ്രവാസിക്ഷേമത്തിന് പ്രത്യേക പരിഗണന നല്‍കുന്നു. ബജറ്റ് സ്വാഗതാര്‍ഹമാണെന്നും ന്യൂ ഏജ് പ്രസ്താവനയില്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top