Sauditimesonline

1 AL WAFA
ദമ്മാം ഹൈപ്പര്‍ അല്‍ വഫയില്‍ 'അഞ്ഞൂറി'ന്റെ ആഘോഷം

എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

റിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദി എന്‍ആര്‍കെ ഫോറം പുതിയ രക്ഷാധികാരികളെ തെരഞ്ഞെടുത്തു. ടി.എം. അഹമ്മദ് കോയ (സിറ്റി ഫ്‌ളവര്‍), രാമചന്ദ്രന്‍ വി.കെ (അറാബ്‌കോ), ശിഹാബ് കൊട്ടുകാട് (സാമൂഹിക പ്രവര്‍ത്തകന്‍) എന്നിവരെ ഡി പാലസ് ഹോട്ടലില്‍ ചേര്‍ന്ന നിര്‍വാഹകസമിതി യോഗം തെരഞ്ഞെടുത്തു.

റിയാദിലെ മലയാളി സംഘടനകളെ എന്‍ആര്‍കെ ഫോറത്തിന് കീഴില്‍ കൊണ്ടുവരുന്നതിനു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഞ്ചംഗ സബ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അഡ്വ. അബ്ദുല്‍ ജലീല്‍ (റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍), നാസര്‍ കാരകുന്ന് (കേളി), സുധീര്‍ കുമ്മിള്‍ (നവോദയ), ജോണ്‍ ക്‌ളീറ്റസ് കുന്നുകുഴി (റിയ), അബ്ദുല്‍ അസീസ് വെങ്കിട്ട (സി.എച്ച്. സെന്റര്‍) എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങള്‍.

നിര്‍വാഹകസമിതി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ ഷുഹൈബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റഹ്മാന്‍ മുനമ്പത്ത്, അഡ്വ. അബ്ദുല്‍ ജലീല്‍, അലി ആലുവ, മുജീബ് ഉപ്പട, സുധീര്‍ കുമ്മിള്‍, കൃഷ്ണകുമാര്‍, അഷ്‌റഫ് മൂവാറ്റുപുഴ, ബാലുക്കുട്ടന്‍, നസീര്‍ മുള്ളൂര്‍ക്കര, അബ്ദുല്‍ അസീസ് വെങ്കിട്ട, ഷാജു പത്തനാപുരം, ഗഫൂര്‍ കൊയിലാണ്ടി, ഷഫീറലി, നിസാം, നാസര്‍ കാരകുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോയിന്റ് ട്രഷറര്‍ യഹ്‌യ കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top