Sauditimesonline

nrk
എന്‍ആര്‍കെ ഫോറത്തിന് പുതിയ രക്ഷാധികാരികള്‍

ഇന്ത്യന്‍ സംരംഭകരുടെ ആഗോള കൂട്ടായ്മ; ‘ബിസിനസ് ലീഡേഴ്‌സ് ഫോറം’ രൂപീകരിച്ചു

ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ഇന്ത്യന്‍ സംരംഭകരെയും വ്യവസായ പ്രമുഖരെയും കോര്‍ത്തിണക്കി ബിസിനസ് ലീഡേഴ്‌സ് ഫോറം (ബി.എല്‍.എഫ്) രൂപീകരിച്ചു. രാജ്യാന്തര ബിസിനസ് സമൂഹത്തില്‍ പരസ്പര സഹകരണം, നവീകരണം, നേതൃത്വ വികസനം, സുസ്ഥിര വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സൗദിയിലെ ബിസിനസ് മേഖലയില്‍ നിന്ന് ഇത്തരമൊരു രാജ്യാന്തര കൂട്ടായ്മ രൂപീകരിക്കുന്നത് ആദ്യമാണ്. അല്‍ഖോബാര്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സംരംഭകരും സി.ഇ.ഓമാരും കോര്‍പ്പറേറ്റ് പ്രൊഫഷണലുകളും പങ്കെടുത്തു.

മത്സരത്തിനപ്പുറം പരസ്പര സഹകരണമാണ് ശക്തമായ ബിസിനസ് സമൂഹത്തിന്റെ അടിത്തറയെന്നും സംരംഭകര്‍ കൈകോര്‍ക്കുമ്പോഴാണ് സുസ്ഥിര വളര്‍ച്ച സാധ്യമാകുന്നതെന്നും ബി.എല്‍.എഫ് ലക്ഷ്യങ്ങളും പദ്ധതികളും വിശദീകരിച്ച് പ്രസിഡന്റ് വിജു ചാക്കോ പറഞ്ഞു. ‘മീറ്റ് ആന്റ് ഗ്രീറ്റ്’ സംഗമം ജോളി ലോനപ്പന്‍ ഉദ്ഘാടനം ചെയ്തു. ബിസിനസ് തലവന്മാരെ ഒരേ വേദിയില്‍ അണിനിരത്തി തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഫോറത്തിന്റെ ലക്ഷ്യമെന്ന് സംഘടനയുടെ ആവശ്യകത വിശദീകരിച്ച ആലിക്കുട്ടി ഒളവട്ടൂര്‍ വ്യക്തമാക്കി.

‘ഫ്യൂച്ചര്‍ ഓഫ് ബിസിനസ്’ എന്ന വിഷയത്തില്‍ കോര്‍പ്പറേറ്റ് സൈക്കോളജിസ്റ്റും ട്രെയിനറുമായ റുഷ്‌ന ലുബൈബ് നയിച്ച ബിസിനസ് സിമുലേഷന്‍ എക്‌സിക്യൂട്ടീവ് സെഷന്‍ ശ്രദ്ധേയമായി. ബിസിനസ് പരിവര്‍ത്തനം, സിസ്റ്റം അധിഷ്ഠിത മാനേജ്‌മെന്റ്, നേതൃപാടവം, ഭാവി തന്ത്രങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. നിരന്തര പഠനത്തിനും നെറ്റ്‌വര്‍ക്കിംഗിനുമായി ‘സ്‌കില്ലേജ്’ ആപ്ലിക്കേഷന്‍ സജീവമായി ഉപയോഗിക്കാന്‍ അംഗങ്ങളോട് ആഹ്വാനം ചെയ്തു. കോര്‍പ്പറേറ്റ് വിശ്വാസ്യതയും ധാര്‍മ്മിക നേതൃത്വവും മുന്‍നിര്‍ത്തി ഇന്ത്യന്‍ ബിസിനസ് സമൂഹത്തിന് മാതൃകയായ ആഗോള ശൃംഖല വളര്‍ത്തിയെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒ്യവസായ പ്രമുഖരായ അഹ്മദ് പുളിക്കല്‍ (വല്യാപ്പുക്ക), യൂനുസ് കാസിയ എന്നിവരെ ആദരിച്ചു. സംഘടനയുടെ ലോഗോ അഹ്മദ് പുളിക്കല്‍ പ്രകാശനം ചെയ്തു. ബിജു കല്ലുമല, പവനന്‍ മൂലക്കല്‍, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ ആശംസ നേര്‍ന്നു. സമാന മേഖലയിലുള്ളവരുമായി സഹകരിച്ച് ഗ്രോത്ത് മൈന്‍ഡ്‌സെറ്റ് (വളര്‍ച്ചാ മനോഭാവം) സ്വീകരിച്ച അംഗങ്ങളെ ബി.എല്‍.എഫ് നേതൃത്വം അഭിനന്ദിച്ചു. വിജു ചാക്കോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും മുജീബുദ്ദീന്‍ മദാരിസ് നന്ദിയും പറഞ്ഞു.

ഡോ. സിദ്ദിഖ് അഹമ്മദ് (ചീഫ് പാട്രന്‍), അഹമ്മദ് പുളിക്കല്‍, യൂനുസ് കാസിയ (കര്‍ണാടക), ഗഫൂര്‍ എടക്കുനി, ജോളി ലോനപ്പന്‍, ഖാദര്‍ ചെങ്കള, അബ്ദുല്‍ മജീദ് ബദറുദ്ദിന്‍ (തമിഴ്‌നാട്), ബാപ്പു മഞ്ഞളാംകുഴി (രക്ഷാധികാരികള്‍), വിജു ചാക്കോ (പ്രസിഡന്റ്), ബോബന്‍ തോമസ്, ഡോ. ടി.പി. മുഹമ്മദ്, മുരളി ഊട്ടുകുളം, അഷ്‌റഫ് കല്ലാച്ചി, മുഹമ്മദ് കുട്ടി കോഡൂര്‍, ജോണ്‍ കോശി, ബിനു ജോര്‍ജ് (വൈസ് പ്രസിഡന്റുമാര്‍), ആലിക്കുട്ടി ഒളവട്ടൂര്‍ (ജനറല്‍ സെക്രട്ടറി), ജോണ്‍സണ്‍ കീപ്പള്ളിയില്‍, പ്രദീപ് പൂത്തട്ട, വിപിന്‍ ദാസ്, ഹുസൈന്‍ വേങ്ങര, അഷ്‌റഫ് ആലുവ, ലൈജു ആന്റോ, അലക്‌സ് യേശുദാസ് (സെക്രട്ടറിമാര്‍), മുജീബുദ്ദീന്‍ മദാരിസ് (ട്രഷറര്‍), റുഷ്‌ന ലുബൈബ് (ചീഫ് കോര്‍ഡിനേറ്റര്‍), ലുബൈബ് പട്ടര്‍ക്കടവന്‍ (ചീഫ് ടെക്‌നിക്കല്‍ ഹെഡ്) എന്നിവരെ തെരഞ്ഞെടുത്തു.

ആസിഫ് നെച്ചിക്കാടന്‍, സര്‍ഫ്രാസ് ജുബൈല്‍, ഡോ. ശ്രീരാജ് ചെറുകാട്ട്, മുഹമ്മദ് നാസര്‍ ഹിമ്മത്ത്, മുഹമ്മദ് ഇജാസ് അക്രം (ബീഹാര്‍), ഉമ്മര്‍ വളപ്പില്‍, രാഗേഷ് നായര്‍, ഉമ്മര്‍ ഓമശ്ശേരി, അബ്ദുല്‍ സമദ് കെ.പി, മുഹമ്മദ് റമീസ്, സി.കെ. അബ്ദുല്‍ ഗഫൂര്‍, കെ.കെ. ഫാറൂഖ്, ജയദേവന്‍, ഷാജി പീറ്റര്‍, മുഹമ്മദ് സുഫിയാന്‍, മാലിക് മഖ്ബൂല്‍ (മീഡിയ കണ്‍വീനര്‍), ഷംലി ഫൈസല്‍ (സോഷ്യല്‍ മീഡിയ), മുഷാല്‍ തഞ്ചേരി എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top