
മസ്‌കത്: ഒഐസിസി അംഗത്വ ക്യാമ്പയിന്‍ പുരോഗതിയും ഒമാന്‍ ഏകദിന ചിന്തന്‍ സിബിരം അവലോകനവും ദേശീയ കമ്മറ്റി വിലയിരുത്തി. നിരീക്ഷകനായി കെപിസിസി നിയോഗിച്ച ഒഐസിസി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ അഡ്വ. ആഷിക്കിന് സ്വീകരണവും നല്‍കി. യോഗം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്തു ശങ്കരപിള്ള ഉദ്ഘാടനം ചെയ്തു.

ദേശീയ അദ്ധ്യക്ഷന്‍ സജി ഔസഫ് അദ്ധ്യക്ഷത വഹിച്ചു. ചിന്തന്‍ ശിബിര്‍ വിജയശില്‍പ്പി ചെയര്‍മാന്‍ എന്‍ ഒ ഉമ്മനെ യോഗം അനുമോദിച്ചു. പൊന്നാടയും പ്രശംസാ ഫലകവു സമ്മാനിച്ച് ആദരിക്കുകയും ചെയ്തു.

ഒമാന്‍ ദേശീയകമ്മിറ്റിയുടെ പ്രവര്‍ത്തനം മറ്റുരാജ്യങ്ങള്‍ക്ക് മാതൃകയാണെന്നും ഒഐസിസി ക്കും കെപിസിസിക്കും പ്രവര്‍ത്തനറിപ്പോര്‍ട്ട് നല്‍കുമെന്നും സ്വീകരണത്തിന് മറുപടിയായി അഡ്വ.ആഷിക് പറഞ്ഞു. മാത്യു മെഴുവേലി, സലിം മുതുവമ്മേല്‍, മമ്മൂട്ടി ഇടക്കുന്നം, തോമസ് മാത്യു, റെജി പുനലൂര്‍, റെജി ഇടിക്കുള, മുംതാസ് സിറാജ്, സജി ഇടുക്കി, എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ജന സെക്രട്ടറി ബിന്ദു പാലക്കല്‍ സ്വാഗതവും സെക്രട്ടറി നൗഷാദ് കാക്കടവ് നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






