Sauditimesonline

SHAIJU PACHA
ഷൈജു പച്ചക്ക് പിപിഎആര്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്

സൗദിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ വിപണിയില്‍ സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞു. ഇതാണ് സ്വദേശി ജീവനക്കാരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്നാണ് മാനവ വിഭവ ശേഷി, സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സ്വകാര്യ തൊഴില്‍ വിപണിയിലെ റീറ്റൈയില്‍, ഹോള്‍സെയില്‍ സെക്ടര്‍, വര്‍ക് ഷോപ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്നത്. 4.61 ലക്ഷം സ്വദേശികള്‍ ഇവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് മാനവ വിഭവശേഷി സാമൂഹിക വികസനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്വദേശിവല്‍ക്കരണ പദ്ധതിയായ നിതാഖാത്ത് കര്‍ശനമായി നടപ്പിലാക്കിയതിന് ശേഷം വിവിധ മേഖലകളില്‍ ഏറ്റവും കൂടുതല്‍ സ്വദേശികള്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖലകളുടെ തരംതിരിച്ചുളളപട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു.

വിദേശികളുടെ കുത്തകയായിരുന്ന പല മേഖലകളില്‍ സ്വദേശി വനിതകളും യുവാക്കളും തൊഴില്‍ കണ്ടെത്തിയിട്ടുണ്ട്. അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സ്വാകാര്യ മേഖലയില്‍ നിയമനം നല്‍കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കിരീടാവകാശി പ്രഖ്യാപിച്ച വിഷന്‍ 2030ന്റെ നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതി പ്രകാരം നൂറുകണക്കിന് യുവതികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തൊഴില്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top