Sauditimesonline

air india express
വിമാനനിരക്ക് നിയന്ത്രണം: സുപ്രീം കോടതി ഇടപെടലില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

ഒഐസിസി തൃശ്ശൂര്‍ അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം

റിയാദ്: ഓ.ഐ.സി.സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബത്ഹ റമാദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. സജിത്തിന് ആദ്യ അംഗത്വം ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, യഹിയ കൊടുങ്ങലൂര്‍, അബ്ദുള്ള വല്ലാഞ്ചിറ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി.

ജില്ലാ പ്രസിഡന്റ് സുരേഷ് ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലീം കളക്കര ആമുഖ പ്രസംഗം നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ അംഗത്വ വിതരണം ത്തെക്കുറിച്ചും വിശദീകരിച്ചു. യഹിയാ കൊടുങ്ങല്ലൂര്‍, രാജു തൃശൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആക്ടിംഗ് ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ സ്വാഗതവും സെക്രട്ടറി ഗഫൂര്‍ ചെന്ത്രാപ്പിന്നി നന്ദിയുംഅറിയിച്ചു. സലീം മാള, സത്താര്‍ ഗുരുവായൂര്‍, രാജേഷ് ഉണ്ണിയാട്ടില്‍, ഇബ്രാഹിം ചേലക്കര, ബാബു കൊടുങ്ങല്ലൂര്‍, തല്‍ഹത് ലുലു, റഷീദ് മുള്ളൂര്‍ക്കര, വിന്‍സെന്റ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top