Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

പുതുതലമുറയെ ശരിയായ ചരിത്രം പഠിപ്പിക്കണം: ഒഐസിസി

റിയാദ്: ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ത്യയുടെ എഴുപത്തി അഞ്ചാമത് സ്വാതന്ത്രദിനം സഘോഷിച്ചു. ബത്ഹ ലുഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോ. ഷൈന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്രദിനം ആരും ദാനം തന്നതല്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നിരവധി പോരാട്ടങ്ങളിലൂടേയും ധീര ദേശാഭിമാനികളകള്‍ ജീവന്‍ ബലി അര്‍പ്പിച്ചും നേടിയതാണെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സ്വാതന്ത്ര സമരവും അതിന് നേതൃത്വം നല്‍കിയ ധീര ദേശാഭിമാനികളെ പുതു തലമുറക്ക് ശരിയായ ചരിത്രം പകര്‍ന്ന് നല്‍കാന്‍ പ്രവാസ ലോകത്ത് ഒഐസിസി നേതൃത്വം നല്‍കണമെന്നും ചടങ്ങില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.

ആന്‍ഡ്രിയ ജോണ്‍സണ്‍, ദയ പ്രഡിന്‍ എന്നിവര്‍ ദേശ ഭക്തിഗാനം ആലപിച്ചു. പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കുഞ്ഞുമോന്‍ കൃഷണപുരത്തിന്ന് യാത്രയയപ്പ് നല്‍കി. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, അസ്‌കര്‍ കണ്ണൂര്‍, നാഷണല്‍ കമ്മറ്റി ഭാരവാഹികളായ സിദ്ദിഖ് കല്ലുപറമ്പന്‍, റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട്കുന്ന്, ഷംനാദ് കരുനാഗപ്പള്ളി, ഷഫീഖ് കിനാലൂര്‍, ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, സുഗതന്‍ നൂറനാട്, ഷുക്കൂര്‍ എറണാകുളം, അമീര്‍ പട്ടണത്ത്, അര്‍ഷാദ് എം ടി, മാള മുഹിയുദ്ദീന്‍, നൗഷാദ് കറ്റാനം, മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്‌റുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂര്‍ സ്വാഗതവും ജോയിന്‍ ട്രഷറര്‍ ഷാനവാസ് മുനമ്പത്ത് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top