Sauditimesonline

plane crash 2
രാജ്യത്തെ നടുക്കിയ ദുരന്തം: ഗള്‍ഫ് പ്രവാസികളുടെ ആശങ്ക അകറ്റണം -ഒഐസിസി

സാംസ്‌കാരിക വിരുന്നൊരുക്കി സ്വാതന്ത്ര്യദിനം ആഘോഷിച്ച് റിയാദ് ടാക്കീസ്

റിയാദ്: സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കീസ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസിഡന്റ് നൗഷാദ് ആലുവ പതാക ഉയര്‍ത്തി. രക്ഷാധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ഷഫീഖ് പാറയില്‍ സ്വാതന്ത്ര്യദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കി.

ശിഹാബ് കൊട്ടുകട, പുഷ്പരാജ്, ഷൈജു പച്ച എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ചു. ദേശഭക്തി ഗാനവും കുട്ടികളുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലി അര്‍പ്പിച്ച മഹാന്മാര്‍ക്കും ധീര യോദ്ധാക്കള്‍ക്കും പ്രണാമം അര്‍പ്പിച്ചു. സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ദീപ്ത സ്മരണ പുതുക്കിയും അവരുടെ സംഭാവനകള്‍ പുതുതലമുറക്ക്പ കര്‍ന്നു നല്‍കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.

സത്താര്‍ കായംകുളം, സുധീര്‍ കുമ്മിള്‍, സാബിത് കൂരാച്ചുണ്ട്, ഷമീര്‍ അല്‍ഖസ്ര്‍, സാറ, സനു മാവേലിക്കര, മുജീബ് കായംകുളം, സാബു പത്തടി, ഷിബു ഉസ്മാന്‍, ജോസ് ആന്റണി, വിജയന്‍ നെയ്യാറ്റിന്‍കര, റാഫി കൊയിലാണ്ടി, പീറ്റര്‍ കോതമംഗലം, വല്ലി ജോസ്, നാസര്‍ ലേസ്, ഉമ്മര്‍ മുക്കം, ഡൊമിനിക് സാവിയോ, സലാം പെരുമ്പാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇഷ ഫാത്തിമ, ഹിബ നൗറീന്‍, നേഹ പുഷ്പരാജ്, ഹെന പുഷ്പരാജ്, ലെന ലോറന്‍സ്, ഹന്ന ലോറന്‍സ്, ഹൈഫ ജലീല്‍, മുഹമ്മദ് ഹാഫിസ്, നേഹ നൗഫല്‍, ഹന നൗഫല്‍, ഹിലാല്‍ കബീര്‍ എന്നിവര്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചു.

ജലീല്‍ കൊച്ചിന്‍, ഷാന്‍ പരീദ്, സജീര്‍ സമദ്, ഷമീര്‍ കല്ലിങ്ങല്‍, സാജിര്‍, മാലിനി ജയ്, നേഹ പുഷ്പരാജ്, ലന ലോറന്‍സ്, അഞ്ചു ആനന്ദ്, നൗഫല്‍, ഷിജു റഷീദ്, ഷംസു കളക്കര,
നൗഫല്‍ വടകര, ബഷീര്‍ ഉമര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു. ട്രഷറര്‍ സിജോ മാവേലിക്കര നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top