റിയാദ്: ഇന്ത്യയുടെ എഴുപതിയഞ്ചാമത് സ്വാതന്ത്ര്യ ദിനം പ്രവാസി മലയാളി ഫൗണ്ടെഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ജോണ്‍സണ്‍ മാര്‍ക്കൊസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. അഷറഫ് മുഖ്യാതിഥി ആയിരുന്നു.
ആന്‍ഡ്രിയ ജോണ്‍സന്റെ ദേശ ഭക്തി ഗാനം അവതരിപ്പിച്ചു. പ്രെഡിന്‍ അലക്‌സ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിബു ഉസ്മാന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം, സലിം വാലില്ലാപ്പുഴ, ജലീല്‍ ആലപ്പുഴ, റിയാസ് അബ്ദുല്ല, സിമി ജോണ്‍സണ്‍, ജാസ്മിന്‍ റിയാസ്, ഫൗസിയ നിസാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റസ്സല്‍ കമറുദ്ദീന്‍ സ്വാഗതവും നാഷണല്‍ കമ്മിറ്റി അംഗം ബിനു കെ തോമസ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.