Sauditimesonline

crown-prince-gcc-summit
സുരക്ഷ ഉറപ്പുവരുത്തുമെന്ന് മന്ത്രി സഭ; വിദേശകാര്യ മന്ത്രിമാരുമായി ചര്‍ച്ച

ആര്യാടന്‍ നേരുളള രാഷ്ട്രീയക്കാരന്‍

റിയാദ്: നിര്‍ഭയനും ആദര്‍ശ ധീരനുമായ നേരുള്ള രാഷ്ട്രീയക്കാരനായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം. ഭാവനാ സമ്പന്നനായ ഭരണാധികാരിയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ധീര നേതാവുമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ കണിശതയും ധൈര്യമുളള നിലപാടുകളും സ്വീകരിച്ച മാതൃക അനുകരണീയമാണൈന്ന് അനുസ്മരണസന്ദേശം വ്യക്തമാക്കി.

‘നിര്‍ഭയ രാഷ്ട്രീയത്തിന്റെ കാല്‍പ്പാടുകള്‍ മായുന്നില്ല’ എന്ന പ്രമേയത്തില്‍ റിയാദ് ബത്ഹയിലെ സബര്‍മതിയില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പന്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് നവാസ് വെള്ളിമാടുകുന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. മോട്ടിവേഷന്‍ സ്പീക്കര്‍ ഇബ്രാഹിം സുബഹാന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ല ജനറല്‍ സെക്രട്ടറിമാരായ സമീര്‍ മാളിയേക്കല്‍ സ്വാഗതവും അന്‍സാര്‍ വാഴക്കാട് നന്ദിയും പറഞ്ഞു. നാട്ടില്‍ നിര്യാതനായ ഒ.ഐ.സി.സി ആലപ്പുഴ ജില്ല മുന്‍ ഭാരവാഹി ഷാജിയുടെ വിയോഗത്തില്‍ അനുശോചനവും മൗനപ്രാര്‍ത്ഥനയും നടന്നു. ഗ്ലോബല്‍ കമ്മിറ്റി അംഗം നൗഫല്‍ പാലക്കാടന്‍, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സക്കീര്‍ ദാനത്ത്, വൈസ് പ്രസിഡന്റുമാരായ അമീര്‍ പട്ടണത്ത്, രഘുനാഥ് പറശ്ശിനിക്കടവ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ഷാജി മഠത്തില്‍, എറണാകുളം ജില്ലാ പ്രസിഡന്റ് മാത്യു, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് സന്തോഷ്, അഡ്വ. അജിത്, പ്രഭാകരന്‍ ഒളവട്ടൂര്‍, മുത്തു പാണ്ടിക്കാട്, ബഷീര്‍ വണ്ടൂര്‍, അക്ബര്‍ ബാദുഷ, ഫൈസല്‍ തമ്പലക്കോടന്‍, ഷറഫു ചിറ്റന്‍, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഉമറലി അക്ബര്‍, അല്‍ത്താഫ് കോഴിക്കോട്, ഷറഫുദ്ദീന്‍, നിസാം, റഫീക് പട്ടാമ്പി, ഭാസ്‌ക്കരന്‍, ഉണ്ണി വാഴൂര്‍, റഫീഖ് കൊടിഞ്ഞി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top