Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

റയാദ് തുവൈഖില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

റിയാദ്: ലുലു ഹൈപ്പറിന്റെ സൗദിയിലെ 71-ാമത്തെ സ്‌റ്റോര്‍ റിയാദ് തുവൈഖില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി നിക്ഷേപ മന്ത്രാലയം അസിസ്റ്റന്റ് ഡെപ്യൂട്ടി മുഹമ്മദ് അല്‍ അഹംരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റിയാദ് ചേംബര്‍ ബോര്‍ഡ് അംഗം തുര്‍ക്കി അല്‍അജ്‌ലാന്‍, സൗദിയിലെ യുഎഇ അംബാസഡര്‍ മതര്‍ സലീം അല്‍ദഹേരി, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം.

സൗദി വിഷന്‍ 2030നെ പിന്തുണക്കുന്ന റീട്ടെയ്ല്‍ സേവനം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് തുവൈഖിലെ പുതിയ സ്‌റ്റോര്‍. ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ്ങ് അനുഭവം തുവൈഖിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരം കൂടിയാണ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു.

65,000 സ്‌ക്വയര്‍ ഫീറ്റിലുള്ള തുവൈഖ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എം.എ, സൗദി ലുലു ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് തുടങ്ങി പ്രമുഖര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top