
റിയാദ്: ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് ലുലു ഹൈപ്പറെന്ന് ചെയര്‍മാന്‍ എംഎ യൂസഫലി. ഞനങ്ങള്‍ ഞങ്ങളിലേയ്ക്കു വരുന്നതിനു പകരം ഓരോ പ്രദേശങ്ങളിലെ ജനങ്ങളിലേയ്ക്കും ലുലുവിന്റെ സേവനം വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സൗദിയില്‍ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ റിയാദ് തുവൈഖില്‍ ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.

സംരംഭകര്‍ ഉള്‍പ്പെടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ അവസരം ലഭ്യമാകുന്ന വിധം സൗദിയില്‍ നിയമങ്ങള്‍ ലഘൂകരിച്ചുകൊണ്ടിരിക്കുന്നു. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സൗദിയിലുളളത്.
സൗദി അറേബ്യ പുരോഗതിയില്‍ നിന്നു പുരോഗതിയിലേയ്ക്കു കുതിക്കുകയാണ്. നിര്‍മ്മാണം, ഉത്പ്പാദനം, ട്രേഡിംഗ്, ആരോഗ്യം തുടങ്ങി സകല മേഖലയിലും മുന്നേറ്റം പ്രകടമാണ്. ആഭ്യന്തര വിപണിയില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. സൗദി ഉത്പ്പന്നങ്ങള്‍ക്ക് മികച്ച ആഭ്യന്തര വിപണി കണ്ടെത്തുന്നതിന് ലുലു ഹൈപ്പറും പങ്കുചേരുന്നുണ്ട്.

സൗദി ആഭ്യന്തര വിപണിയിലെത്തന്ന ഉത്പ്പന്നങ്ങള്‍ക്ക് പുതുമയും നവീകരണവും അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2030ന് മുമ്പ് സൗദയില്‍ 100 സ്‌റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം. റിയാദ് പ്രവിശ്യയിലെ ബദിയ, ഷുമേസി, അസീസിയ, ബുറൈദ, ഷിഫ, മുസാഹ്മിയ എന്നിവിടങ്ങളിലായി ഏഴ് ലുലു സ്‌റ്റോറുകള്‍ തുറക്കുമെന്നും യൂസഫലി പറഞ്ഞു.






