Sauditimesonline

eva
'ഇവാ' കുടുംബ സംഗമവും വിന്റര്‍ ഫെസ്റ്റും

കുടിയേറ്റ പരിഷ്‌കരണ നിയമം സ്വാഗതാര്‍ഹം; കമ്യൂണിറ്റി ക്ഷേമനിധിയും ബില്ലില്‍ ഉള്‍പ്പെടുത്തണം

തിരുവനന്തപുരം: കാലഹരണപ്പെട്ട കുടിയേറ്റ നിയമം പരിഷ്‌കരിക്കുന്നതിനുളള ഓവര്‍സീസ് മൊബിലിറ്റി (ഫെസിലിറ്റേഷന്‍ ആന്റ് വെല്‍ഫെയര്‍) ബില്‍ പ്രവാസി ലീഗല്‍ സെല്‍ കേരള ഘടകം സ്വഗതം ചെയ്തു. പ്രവാസികളുടെ തൊഴില്‍, ക്ഷേമം, പുനരധിവാസം എന്നിവ ബില്ലില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ ഇന്‍ഡ്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ വഴി നടപ്പിലാക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്ന് വാര്‍ഷിക പൊതുയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.

വകുപ്പ് 4(ജെ) പ്രകാരം നിയമ സാധധതയുളള ക്ഷേമനിധിയായി അംഗീകരിക്കണം. അതുവഴി ഫണ്ടിന് നിയമപരമായ അംഗീകാരവും പാര്‍ലമെന്ററി മേല്‍നോട്ടവും പ്രവാസികള്‍ക്ക് ക്ഷേമസഹായവും ലഭ്യമാക്കണമെന്നും അനില്‍ അളകാപുരി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.

കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സനും പിഎല്‍സി പ്രസിഡന്റുമായ പി. മോഹനദാസ് അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം ആമുഖപ്രഭാഷണം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ തല്‍ഹത്ത് പൂവച്ചല്‍ വരവു ചെലവ് കണക്കുകളും അവതരിപ്പിച്ചു.

2013 ഒക്ടോബറില്‍ പുനഃസംഘടിച്ച കേരള ഘടകം പ്രവാസി സമൂഹത്തിന് നിയമ സഹായം നല്‍കുന്നതില്‍ മികച്ച സേവനം തുടരുകയാണ്. ഇതിനുപുറമെ നോര്‍ക്ക റൂട്ട്‌സും പ്രവാസി ക്ഷേമനിധിയുമായി ബന്ധപ്പെട്ട പൊതു വിഷയങ്ങളിലും നീതിന്യായസംവിധാനങ്ങള്‍ വഴി നിയമനടപടികള്‍ സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും രാഷ്ട്രീയ നേതാക്കളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ചകള്‍ നടത്തി നിരവധി പ്രശ്‌നങ്ങള്‍ക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. വിദേശ തൊഴില്‍ തട്ടിപ്പുകാര്‍ക്കെതിരായ നിയമനടപടികളില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാനും നിയമനിര്‍മ്മാണം നടത്താനുള്ള നടപടി ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിരവധി വെബ്ബിനാറുകളും പ്രവാസി സംഗമങ്ങളും സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തനസജ്ജമാക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ പ്രവാസി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. ചര്‍ച്ചയില്‍ അംഗങ്ങളായ ഗോപകുമാര്‍, ലത്തീഫ് തെച്ചി (സൗദി അറേബ്യ), വേണു വടകര (ബഹ്‌റൈന്‍), പ്രേംസണ്‍ കായംകുളം, മജീദ് തിരൂര്‍ (സൗദി) കുഞ്ഞുമോന്‍ പദ്മാലയം എന്നിവര്‍ സംസാരിച്ചു.

ഇന്‍ഡ്യയിലും വിദേശത്തുമുള്ള വിവിധ പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ ആശംസകള്‍ നേര്‍ന്നു. ടി എന്‍ കൃഷ്ണകുമാര്‍ (ദുബായ് ), ഡോ ജയപാല്‍ ചന്ദ്രസേനന്‍ (അബുദാബി), സുധീര്‍ തിരുനിലത്ത് (ബഹ്‌റൈന്‍), പീറ്റര്‍ വര്‍ഗീസ് (സൗദി അറേബ്യ), രാജേഷ് കുമാര്‍ (ഒമാന്‍), അഡ്വ. സാരാനാഥ് (ചെന്നൈ), മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോയ് കൈതാരത്ത് എന്നിവര്‍ ആശംസകള്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top