
തിരുവനന്തപുരം: പ്രവാസി ലീഗല്‍ സെല്‍ (പിഎല്‍സി) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പദ്മനാഭന്‍ വരണാധികാരി ആയിരുന്നു. പി മോഹനദാസ് (പ്രസിഡന്റ്) എം. എ. ജിഹാന്ഗിര്‍, രാധാകൃഷ്ണന്‍ ഗുരുവായൂര്‍ (വൈസ് പ്രസിഡന്റ്മാര്‍), അഡ്വ. ആര്‍. മുരളീധരന്‍ (ജനറല്‍ സെക്രട്ടറി), ബെന്നി പെരികിലത്ത്, അബ്ദുള്‍സലാം അല്‍ഹന (ജോയിന്റ് സെക്രട്ടറിമാര്‍), തല്‍ഹത്ത് പൂവച്ചല്‍ (ട്രഷറര്‍), രവിവര്‍മ്മ ടി ആര്‍ (ഓഡിറ്റര്‍) എന്നിവരാണ് ഭാരവാഹികള്‍.

എക്‌സിക്യു്ട്ടീവ് കമ്മറ്റി അംഗങ്ങളായി നന്ദ ഗോപകുമാര്‍, അനില്‍ അളകാപുരി, റോഷന്‍ പുത്തന്‍പറമ്പില്‍, എം എം സലിം, നൗഷാദ് എസ്, നിയാസ് പൂജപ്പുര, ബഷീര്‍ ചേര്‍ത്തല, കുഞ്ഞുമോന്‍ പദ്മാലയം, ഷെരിഫ് കൊട്ടാരക്കര, ആര്‍ കെ പിള്ള, പീറ്റര്‍ വറുഗീസ് (സൗദി അറേബ്യ), ഹാഷിം പെരുമ്പാവൂര്‍ (യുഎഇ), വേണു വടകര (ബഹ്‌റൈന്‍), നസ്‌റുദ്ദീന്‍ വി ജെ (സൗദി അറേബ്യ), രാജേഷ് കുമാര്‍ (ഒമാന്‍) എന്നിവരാണ്.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തിലും അന്തര്‍ദേശീയതലത്തിലും കൂടുതല്‍ ഫലപ്രദമായി ഏകോപിപ്പിക്കുന്നതിനായി പ്രത്യേക പ്രതിനിധികളെ തെരഞ്ഞെടുത്തു. സംഘടനയുടെ നയം, പ്രവര്‍ത്തനങ്ങള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനു നിയമം, നയം, പ്രവാസി ക്ഷേമം, ഫിനാന്‍സ്, മീഡിയ, വനിതകള്‍, യുവജനങ്ങള്‍, ടെക്‌നോളജി, അംഗത്വ വികസനം, അഡ്‌വൈസറി ബോര്‍ഡ്, ജില്ലാ കോര്‍ഡിനേഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ 11 സ്ഥിരം സമിതികളെയും തെരഞ്ഞെടുത്തു.

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിവിധ വിഷയങ്ങളില്‍ അവതരിപ്പിച്ച പ്രമേയങ്ങള്‍ക്കു അംഗീകാരം നല്‍കി. പ്രവാസി സംരക്ഷണവും റിക്രൂട്ട്‌മെന്റ് സുതാര്യതയും ഉറപ്പാക്കുന്നതിനായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളില്‍ കര്‍ശനമായ നിയന്ത്രണവും എംബസികളുടെ ഉത്തരവാദിത്വവും കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന പ്രമേയം ഇജാസ് (സൗദി അറേബ്യന്‍ ചാപ്റ്റര്‍) അവതരിപ്പിച്ചു. നോര്‍ക്ക റൂട്‌സിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 1 മുതല്‍ നടപ്പിലാക്കുന്ന നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിവന്ന പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന പ്രമേയം തല്ഹത്ത് പൂവച്ചലും അവതരിപ്പിച്ചു.

ഉത്സവകാലങ്ങളിലും അവധിക്കാലങ്ങളിലും ഗള്‍ഫ് ടിക്കറ്റിനുള്ള അമിത വില വര്‍ദ്ധന വ്യോമയാന മന്ത്രാലയം നിയന്ത്രിക്കണം എന്ന പ്രമേയം സൗദി അറേബ്യന്‍ ചാപ്റ്റര്‍ പ്രതിനിധി ഷിബു ഉസ്മാന്‍ അവതരിപ്പിച്ചു. പ്രവാസി ഭാരതീയര്‍ക്കും പിഐഒകള്‍ക്കും ജന്മദേശത്തോടുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ഇരട്ട പൗരത്വം അനുവദിക്കണമെന്ന് ഡോ. എല്‍എം സിംഗ്‌വിയുടെ 2000ത്തിലെ ഉന്നതാധികാര കമ്മറ്റിയുടെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന പ്രമേയം അനു ബെന്നി അവതരിപ്പിച്ചു. ബെന്നി പെരികിലത്ത് സ്വാഗതവും നന്ദഗോപകുമാര്‍ നന്ദിയും പറഞ്ഞു.





