
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എച് മുഹമ്മദ് (പിഡിപി മുഹമ്മദ്) തിരുവത്രയുടെ (52) മൃതദേഹം ഇന്ന് നാട്ടിലേയ്ക്ക് അയക്കും. രാത്രി കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കു എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. സഹോദരന്‍ എച് ഹസന്‍ മൃതദേഹത്തെ അനുഗമിക്കും. വൈകീട്ട് അസര്‍ നമസ്‌കാരത്തിന് ശേഷം റിയാദ് ഉമ്മുല്‍ ഹമാം കിങ് ഖാലിദ് മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. നാളെ (22.10.2025) രാവിലെ 7.30നു കരിപ്പൂരിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. തിരുവത്രയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് ശേഷം പുതിയറ ജുമാ മസ്ജിദില്‍ ഖബറടക്കും.

ബന്ധുക്കളോടൊപ്പം റഫീഖ് മഞ്ചേരി, മെഹബൂബ് ചെറിയവളപ്പില്‍ (റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിഭാഗം) കബീര്‍ വൈലത്തൂര്‍, ഷാജഹാന്‍ ചാവക്കാട് (നമ്മള്‍ ചാവക്കാട്ടുകാര്‍) നിഹാസ് പാനൂര്‍ (പിസിഎഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി), മുസ്തഫ ബിയൂസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി.

പിഡിപി ആദ്യകാല നേതാവാണ്. ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ തുടക്കം മുതല്‍ സജീവമായിരുന്നു. പിസിഎഫ് തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. ചേറ്റുവ പാലം ടോള്‍ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയില്‍ ഉണ്ടായിരുന്നു. ഭാര്യ സക്കീന, മകന്‍ അല്‍ത്താഫ് എ മുഹമ്മ.





