
ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ‘മുഹ്‌യിദ്ദീന്‍ മാല: ചരിത്രം, ഭാഷ, സാഹിത്യം’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പഠന സംഗമം സംഘടിപ്പിച്ചു. അറബി മലയാള സാഹിത്യത്തിലെ ആദ്യത്തെ കാവ്യമാണ് മുഹ്‌യിദ്ദീന്‍ മാല. അതിന്റെ ചരിത്രവും കേരളീയ മുസ്ലിം ചരിത്രങ്ങളില്‍ മാലപ്പാട്ടുകളുടെ സ്വാധീനവും സംഗമം ചര്‍ച്ച ചെയ്തു.

കേരളം ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഷ്‌റഫ് സഖാഫി പുന്നത് പഠന സംഗമത്തിന് നേതൃത്വം നല്‍കി. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി വെസ്റ്റ് സെക്രട്ടറി സയ്യിദ് ഷബീറലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കലാലയം സാസ്‌കാരിക വേദി ദേശീയ തലത്തില്‍ നിലവില്‍ വന്ന ‘കലാശാല’യുടെ പ്രഖ്യാപനവും നടന്നു. രിസാല സ്റ്റഡി സര്‍ക്കിള്‍ സൗദി വെസ്റ്റ് ജനറല്‍ സെക്രട്ടറി ഉമൈര്‍ മുണ്ടോളി കലാശാല ഭാരവാഹികളെ പ്രഖ്യാപിച്ചു. കലാലയം സെക്രട്ടറി കബീര്‍ ചൊവ്വ സ്വാഗതവും നൗഫല്‍ മദാരി നന്ദിയുംപറഞ്ഞു.






