Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

ഖുര്‍ആന്‍ പരീക്ഷ നവം. 14ന്; പ്രചാരണം തുടങ്ങി

റിയാദ്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘ലേണ്‍ ദി ഖുര്‍ആന്‍’ അന്താരാഷ്ട്ര ഓണ്‍ലൈന്‍ ഫൈനല്‍ പരീക്ഷയുടെ പ്രചാരണം തുടങ്ങി. അല്‍മുല്‍ത്തഖി ഓപ്പണ്‍ ഗ്രൗണ്ടില്‍ നടന്ന ഫാമിലി മീറ്റില്‍ പ്രചാരണോദ്ഘാടനം ജാമിഅ ബുസ്താന്‍ ഡയറക്ടര്‍ അഹ്മദ് അനസ് മൗലവി നിര്‍വഹിച്ചു. ഫാമിലി മീറ്റ് ലേണ്‍ ദി ഖുര്‍ആന്‍ ഡയറക്ടര്‍ അബ്ദുല്‍ ഖയ്യും ബുസ്താനിയും ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ഗള്‍ഫ് ഇസ്ലാഹി കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.

മുഹമ്മദ് അമാനി മൗലവി രചിച്ച ഖുര്‍ആന്‍ വിവരണം സൂറ: സ്വാഫാത്ത്, യാസീന്‍, ഫാത്വിര്‍, സബഅ് എന്നീ നാലു സൂറത്തുകള്‍ അടിസ്ഥാനമാക്കി നവംബര്‍ 14ന് ഓണ്‍ലൈന്‍ പരീക്ഷ നടക്കും. കുട്ടികള്‍ക്കുള്ള പരീക്ഷ നവംബര്‍ 8നും സൗദിയിലെ ഓഫ് ലൈന്‍ പരീക്ഷ നവംബര്‍ 21നും നടക്കും. പരീക്ഷയുടെ രജിസ്‌ട്രേഷന്‍, ക്ലാസുകള്‍, വിശദാംശങ്ങള്‍ എന്നിവ ലേണ്‍ ദി ഖുര്‍ആന്‍ വെബ്‌സൈറ്റായ www.learnthequran.org ലഭിക്കും. പരീക്ഷയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്കും ലഭ്യമാണ്. ഉസാമ മുഹമ്മദ്, അഹ്മദ് അനസ് മൗലവി എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. ഇയാദ് അന്‍വര്‍ ഖിറാഅത്ത് നിര്‍വഹിച്ചു. അബ്ദുസ്സലാം ബുസ്താനി സ്വാഗതവും അബ്ദുറസാഖ് എടക്കര നന്ദിയും പറഞ്ഞു.

ലോകത്തെവിടെയും മലയാളം അറിയുന്നവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുന്ന വിധമാണ് ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷയുടെ സമയക്രമവും രീതിയും ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷയിലെ ഒന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും, ആദ്യ പത്ത് സ്ഥാനക്കാര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും സമ്മാനിക്കും.

സൗദി അറേബ്യയിലെ മുഴുവന്‍ പ്രവിശ്യകളിലെ ഇസ്ലാഹി സെന്ററുകളിലും ദഅ്‌വ സെന്ററുകളിലും പരീക്ഷയില്‍ പങ്കെടുക്കുവാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 665 3629 1683, 91 95 6764 9624, 9665 6250 8011, 9665 5052 4242 എന്നീ നമ്പറുകള്‍ വാട്ട്‌സ്ആപ്പ് ഹെല്‍പ് ലൈന്‍ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top