
റിയാദ്: സംഗീതത്തിന്റെ മാസ്മരിക നിശയൊരുക്കാന്‍ ഗായകന്‍ ഹനാന്‍ ഷായും സംഘവും എത്തുന്നു. ‘ലയാറി റിയാദ്’ സംഗീത വിരുന്ന് നവംബര്‍ 21ന് തുമാമ സാഹെല്‍ ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കില്‍ അരങ്ങേറും. സ്വരമാധുരിക്കു പുറമെ ശബ്ദ വര്‍ണ വിസ്മയം ആസ്വദിക്കാനുളള അവസരമാകും സംഗീത നിശയെന്ന് സംഘാടകരായ പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കലാകാരന്‍മാരായ ഈച്ചു, അരവിന്ദ്, കീര്‍ത്തന, ശ്വേതാ, രാജ് കലേഷ് എന്നിവര്‍ പരിപാടിയില്‍പങ്കെടുക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് നിശ ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുളള വേദിയില്‍ 250 സ്‌ക്വയര്‍ മീറ്റര്‍ എല്‍ഇഡി ഡിസ്‌പ്ലേയില്‍ സംഗീതത്തിനൊപ്പം ദൃശ്യവിരുന്നും ആസ്വദിക്കാന്‍ കഴിയുമെന്ന് സംഘാടകര്‍ പറഞ്ഞു.

വാര്‍ത്തി സമ്മേളനത്തില്‍ ഷഫീന പത്തിരിപ്പാല, കബീര്‍ പട്ടാമ്പി, ജംഷാദ് വാക്കയില്‍ മുസ്തഫ എടത്തനാട്ടുകര, ശ്യാം സുന്ദര്‍, മുഹമ്മദ് ത്വാഹ എന്നിവര്‍ പങ്കെടുത്തു.





