
റിയാദ്: കാരുണ്യത്തിന്റെ കൈത്താങ്ങൊരുക്കിയ കരങ്ങള്‍ ഇരപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്ക്. റിയാദ് കേന്ദ്രമായി കണ്ണൂരില്‍ സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ സേവനം ചെയ്യുന്ന തലശ്ശേരി മണ്ഡലം വെല്‍ഫേര്‍ അസോസിയേഷനാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായി റിയാദില്‍ ‘മെഹ്ഫില്‍-25’ മെഗാ സംഗീത സന്ധ്യ അരങ്ങേറും. മക്ക റോഡ് എക്‌സിറ്റ് 26ലെ ഫ്‌ലെമിംഗോ മാളില്‍ ഒക്ടോബര്‍ 24ന് വൈകീട്ട് നാല് മുതല്‍ 12 വരെയാണ് പരിപാടിയെന്ന് സംഘാടകര്‍ പറഞ്ഞു.

ഗായകരായ ആബിദ് കണ്ണൂര്‍, സജിലി സലീം നേതൃത്വം നല്‍കും. റിയാദിലെ മലയാളി കലാകാരന്മാരുടെയും കുട്ടികളുടെ വര്‍ണ്ണാഭമായ കലാവിരുന്നും അരങ്ങേറും. വനിതകള്‍ക്കായി ‘പുഡ്ഡിംഗ് ഫെസ്റ്റ്’ പാചകമത്സരവും നടക്കും. രുചിയൂറും തലശ്ശേരി വിഭവങ്ങള്‍ ഉള്‍ക്കൊളിച്ചുള്ള ഫുഡ് സ്റ്റാളുകളും പരിപാടിക്ക് മാറ്റ് കൂട്ടും.

വാര്‍ത്താ സമ്മേളനത്തില്‍ തന്‍വീര്‍ ഹാഷിം (പ്രസിഡന്റ്), ഷമീര്‍ ടി.ടി (ജനറല്‍ സെക്രട്ടറി), അഫ്താബ് അമ്പിലായില്‍ (വൈസ് പ്രസിഡന്റ്), ഹാരിസ് പി.സി (ഇവന്റ് ഹെഡ്), അഷ്‌കര്‍ വി.സി (സ്‌പോണ്‍സര്‍ഷിപ് ഹെഡ്), അബ്ദുല്‍ ഖാദര്‍ മോച്ചേരി (സ്‌പെഷ്യല്‍ പ്രൊജക്റ്റ് ഹെഡ്) എന്നിവര്‍പങ്കെടുത്തു





