Sauditimesonline

Sathar
'ഫോര്‍ക' സത്താര്‍ കായംകുളം അനുസ്മരണം

‘ലയാലി റിയാദ്’ മെഗാ ഷോ ലോഗോ പ്രകാശനം

റിയാദ്: പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷന്‍ ‘ലയാലി റിയാദ്’ മെഗാ ഷോ ലോഗോ പ്രകാശനം ചെയ്തു. മാര്‍ക്ക് ആന്‍ഡ് സേവ് ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ബര്‍ക്ക് കമ്പനി മാര്‍ക്കറ്റിംഗ് മാനേജര്‍ മന്‍സൂര്‍ അല്‍ ഒത്തൈബി ലോഗോ പ്രകാശനം നിര്‍വഹിച്ചു. നവംബര്‍ 21ന് തുമാമ സാഹെല്‍ ലാന്‍ഡ് വാട്ടര്‍ തീം പാര്‍ക്കിലാണ് സംഗീത വിരുന്ന്.

ഗായകന്‍ ഹനാന്‍ ഷാ, ഈച്ചു, അരവിന്ദ്, കീര്‍ത്തന, ശ്വേതാ, രാജ് കലേഷ് എന്നീ കലാകാരന്‍മാര്‍ പങ്കെടുക്കും. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയാണ് പരിപാടി. ആദ്യ പ്ലാറ്റിനം ടിക്കറ്റ് പാലക്കാട് അസോസിയേഷന്‍ പ്രതിനിധികള്‍, അല്‍ ജാബര്‍ ലൗണ്ടറി മാനേജര്‍ രാജഗോപാല്‍, ജ്യോതി രാജഗോപാല്‍ എന്നിവര്‍ക്കു നല്‍കി വിതരണോദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ ടിക്കറ്റ് സലിം അര്‍ത്തിയിലിനും നല്‍കി വിതരണം ചെയ്തു.

പ്രസിഡന്റ് ഷഫീര്‍ പത്തിരിപ്പാല മെഗാ ഇവന്റിന്റെ പ്രഖ്യാപനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ കബീര്‍ പട്ടാമ്പി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ എടത്തനാട്ടുകാര, കണ്‍വീനര്‍മാരായ ശ്യാം സുന്ദര്‍, ഷഫീക് പാറയില്‍, ശിഹാബ് കരിമ്പാറ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ട്ടെക്സ്സ് ഇവന്റ് സിഇഒ മുഹമ്മദ് താഹ, സാറാ ഫഹദ്, പുഷ്പരാജ്, അന്‍സാര്‍ ക്രിസ്റ്റല്‍, മെഹ്‌റൂഫ് പൂളമെന്ന, നവാസ് ഒപ്പീസ് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ജംഷീദ് വാക്കയില്‍ സ്വാഗതവും അന്‍വര്‍ സാദാത്ത് വാക്കയില്‍ നന്ദിയും പറഞ്ഞു. ഗായകന്‍ നസീര്‍ മിന്നലേ, ഫ്‌ളവേഴ്‌സ് ടോപ് ഫെയിം താരാ രഞ്ജിത്ത്, ശ്യാം സുന്ദര്‍, മഹേഷ് ജയ്, ഇശല്‍ ആശിഫ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. സജിന്‍ നിഷാന്‍ അവതാരകനായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top