
റിയാദ്: പിഡിപി മുഹമ്മദ് എന്നറിയപ്പെടുന്ന എച് മുഹമ്മദ് തിരുവത്ര (52) റിയാദില്‍ മരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നസീമിലെ അല്‍ ജസീറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനിയില്ല. പതിനാറു വര്‍ഷമായി സൗദിയിലെ സുലൈയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തി വരികയായിരുന്നു.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ പിഡിപിയുടെ തുടക്കം മുതല്‍ സജീവമായിരുന്നു. പിസിഎഫ് തൃശൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. ചേറ്റുവ പാലം ടോള്‍ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃനിരയില്‍ നിന്ന് സാമൂഹിക, സാംസ്‌കാരിക രംഗത്തും പ്രവര്‍ത്തിച്ചിരുന്നു.

സഹോദരന്‍ എച് ഹസന്‍, ബന്ധുക്കളായ ഹംസ, അസര്‍ എന്നിവര്‍ റിയാദില്‍ ഉണ്ട്. ഭാര്യ സക്കീന, ഏക മകന്‍ അല്‍ത്താഫ് എ മുഹമ്മദ. മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിഭാഗം, നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ സംഘടനാ പ്രവര്‍ത്തകരായ റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പില്‍, മുസ്തഫ ബിയൂസ്, ഷാജഹാന്‍ ചാവക്കാട്, കബീര്‍ വൈലത്തൂര്‍ എന്നിവര്‍രംഗത്തുണ്ട്.





