Sauditimesonline

RAIN-PIC
റിയാദില്‍ മഴ, ശൈത്യം; അസീറിലും ദമ്മാമിലും ഓണ്‍ലൈന്‍ ക്ലാസ്

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം

റിയാദ്: ഛത്തിസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യകടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച സംഭവത്തില്‍ പ്രവാസ ലോകത്തും പ്രതിഷേധങ്ങള്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടികെട്ടി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെപിസിസി ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. ബത്ഹ സബര്‍മതിയില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ ഫൈസല്‍ ബാഹസ്സന്‍, അബ്ദുള്ള വല്ലാഞ്ചിറ, അസ്‌ക്കര്‍ കണ്ണൂര്‍, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, സൈഫ് കായംങ്കുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, അശ്‌റഫ് മേച്ചേരി, നാദിര്‍ഷാ റഹ്മാന്‍, ഹക്കീം പട്ടാമ്പി, ബഷീര്‍ കോട്ടക്കല്‍, മാത്യൂസ് എറണാകുളം,നസീര്‍ ഹനീഫ, ഉമര്‍ ഷരീഫ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷംനാദ് കരുനാഗപള്ളി ആമുഖ പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത് സ്വാഗതവും വര്‍ക്കിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു. മൊയ്തീന്‍ മണ്ണാര്‍ക്കാട്, മജു സിവില്‍ സ്‌റ്റേഷന്‍,സൈനുദ്ധീന്‍ പാലക്കാട്, ഹാഷിം പാപ്പിനശ്ശേരി, വൈശാഖ് അരൂര്‍, ഹാഷിം കണ്ണാടിപറമ്പ്, റഫീഖ് പട്ടാമ്പി, ജംഷീര്‍ ചെറുകാട് തുടങ്ങിയവര്‍നേതൃത്വംനല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top