Sauditimesonline

SIR CARD
എസ്‌ഐആര്‍ ഹെല്‍പ് ഡസ്‌ക് ജനു. 23ന് റിയാദില്‍

‘കേളി ക്വിസ്റ്റ്’ മലാസ് ടീം ജേതാക്കള്‍

റിയാദ്: ‘കേളി ക്വിസ്റ്റ് 2025’ പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചു. കേളി കലാ സംസ്‌കാരിക വേദി ബത്ഹ ഏരിയ പത്താമത് സമ്മേളനത്തോടനുബന്ധിച്ചാണ് ഇന്റര്‍ കേളി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിച്ചത്. ബത്ഹ ലൂഹ ഹാളില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം കേളി കേന്ദ്ര കമ്മറ്റി അംഗവും കേന്ദ്ര സാംസ്‌കാരിക കമ്മറ്റി കണ്‍വീനറുമായ ഷാജി റസാഖ് നിര്‍വ്വഹിച്ചു.

ഏരിയ പ്രസിഡന്റ് ഷഫീഖ് അങ്ങാടിപ്പുറം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ഫക്രുദ്ദീന്‍ സ്വാഗതം പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, ബത്ഹ രക്ഷാധികാരി സമിതി കണ്‍വീനര്‍ മോഹന്‍ദാസ്, വൈസ് പ്രസിഡന്റ് രജീഷ് പിണറായി, ബത്ഹ ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ രാമകൃഷ്ണന്‍, ഏരിയ ട്രഷററും കേന്ദ്ര കമ്മറ്റി അംഗവുമായ ബിജു തായമ്പത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക സമിതി ജോയിന്റ് കണ്‍വീനറും ബത്ഹ ബി ജോയിന്റ് സെക്രട്ടറിയുമായ മൂസ കൊമ്പന്‍ ക്വിസ് മാസ്റ്ററായിരുന്നു. അസീസിയ, ബത്ഹ, ബദിയ, മലാസ്, സുലൈ, സനയ അര്‍ബൈന്‍ എന്നീ ഏരിയകളും കുടുംബവേദിയും മത്സരത്തില്‍ പങ്കെടുത്തു.

മലാസ് ഏരിയയെ പ്രതിനിധീകരിച്ച സുജിത്ത്, ലബീബ് ടീം ഒന്നാം സ്ഥാനം നേടി, നാസര്‍ കാരക്കുന്ന്, റീജേഷ് രയരോത്ത് ടീം രണ്ടാം സ്ഥാനവും, ലജീഷ് നരിക്കോട്, ശശി കാട്ടൂര്‍ മൂന്നാം സ്ഥാനവും നേടി. സുധീഷ് തറോല്‍, സൗബീഷ് എന്നിവര്‍ സ്‌കോറര്‍മാരായിരുന്നു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top