Sauditimesonline

south zone kmcc
ദുര്‍ഭരണത്തിന് അറുതി വരുത്തണം; ജിദ്ദയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

റിയാദ് ഒ.ഐ.സി.സി വാര്‍ഷികം; മാപ്പിളപ്പാട്ട് മത്സരം അരങ്ങേറി

റിയാദ്: ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മററി ഒമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഗ്രാമഫോണ്‍ പാട്ടുത്സവവും മാപ്പിളപ്പാട്ട് മത്സരവും അരങ്ങേറി. ഒരു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷത്തിന്റെ തുടക്കം കൂടിയായിരുന്നു തനത് മാപ്പിളപാട്ടുകള്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ നടന്ന മത്സരം. രണ്ടു വിഭാഗങ്ങളിലായി 30 മത്സരാര്‍ഥികള്‍ മാറ്റുരച്ചു.

അഞ്ച് മുതല്‍ പതിനഞ്ച് വയസ്സുവരെയും പതിനാറുമുതല്‍ മുകളിലുള്ളവരുടെയും മത്സരങ്ങളസരങ്ങള്‍ ആണ് നടന്നത്. ജൂനിയര്‍ വിഭാഗത്തില്‍ മെല്‍വിന്‍ ഒന്നാം സ്ഥാനവും ദേവിക രണ്ടാംസ്ഥാനവും നേടി. സീനിയര്‍ വിഭാഗത്തില്‍ തല്‍ഹ റഷീദ് ഒന്നാം സ്ഥാനവും മിന്‍സിയ സുലൈമാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സ്വര്‍ണ നാണയങ്ങള്‍ ഫെബ്രുവരി 21ന് നെസ്‌റ്റോ അസീസിയ ട്രയിന്‍ മാള്‍ ഓഡീറേറാറിയത്തില്‍ രമേഷ് ചെന്നിത്തല പങ്കെടുക്കുന്ന വാര്‍ഷികാഘോഷങ്ങളൂടെ സമാപനപരിപടിയില്‍ വിതരണം ചെയ്യും. ഇല്യാസ് മണ്ണാര്‍ക്കാട്, സലിം ചാലിയം, സുരേഷ് കുമാര്‍ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

അല്‍ മദീനാ ഹൈപ്പര്‍മാര്‍ക്കററ് ഓഡിറേറാറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മററി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മററി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ഷിഹാബ് കൊടിയത്തൂര്‍, ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, സജി കായംകുളം, രഘുനാഥ് പറശ്ശിനിക്കടവ്, നവാസ് വെള്ളിമാട്കുന്ന്, ഷാനവാസ് മുനമ്പത്ത്, സക്കീര്‍ ദാനത്ത്, ഹര്‍ഷദ് എം.ടി, ലോറന്‍സ്, സുരേഷ് ബാബു, റസാഖ് പൂക്കോട്ടുംപാടം, ഷിഹാബ് കൊട്ടുകാട്, അസ്‌ക്കര്‍ കണ്ണൂര്‍, സാമുവല്‍ റാന്നി, അമീര്‍ പട്ടണത്ത് എന്നിവരും സംബന്ധിച്ചു. പരിപാടിയില്‍ ബാലു കുട്ടന്‍ ആമുഖം പറഞ്ഞു. സുരേഷ് ശങ്കര്‍ സ്വാതവും ഷൂക്കൂര്‍ ആലുവ നന്ദിയും പറഞ്ഞു.

റിയാദിലെ കലാകാരന്‍മാരുടെ ഗാനസന്ധ്യയും അരങ്ങേറി. ചടങ്ങില്‍ മാപ്പിളപാട്ട് മത്സരത്തില്‍ രാം റൗില്‍ തെരഞ്ഞെടുത്ത ഇരു വിഭാഗങ്ങളിലുമുള്ള പത്ത് പേര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജമാല്‍ എരഞ്ഞിമാവ്, തങ്കച്ചന്‍ വര്‍ഗീസ്, ഷിഹാബ് പുന്നപ്പുറ എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top