റിയാദ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ ഓ സി) റിയാദ് സെന്‍ട്രല്‍ കമ്മറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബത്ത്ഹ അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഐ ഓ സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍ മന്‍സൂര്‍ പള്ളൂര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. സദ്ദീഖ് കല്ലുപറമ്പന്‍ ആമുഖ പ്രഭാഷണം നടത്തി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കടുത്തു. ഫസല്‍ റഹ്മാന്‍ (കര്‍ണാടക) മുഖ്യ പ്രഭാഷണം നടത്തി. അഞ്ജല ഷമീം (ബീഹാര്‍) ഭരണ ഘടനാ സംരക്ഷണ പ്രതിഞ്ജക്കു നേതൃത്വം നല്‍കി. ഉബൈദ് എടവണ്ണ, നസറുള്ള (കര്‍ണാടക), മൊഹമ്മദ് ആലം (ബീഹാര്‍), കലീമുദ്ദീന്‍ (തെലുങ്കാന), ഇര്‍ഷാദ് അഹമ്മദ് (ഉത്തര്‍പ്രദേശ്), ചന്ദ്ര ബാബു (രാജസ്ഥാന്‍), ചോല്ലപ്പ (ആന്ധ്രപ്രദേശ്), മുഹമ്മദ് ആലം (ദില്ലി), ഇക്ബാല്‍ (മഹാരാഷ്ട്ര), സൈഫുദ്ദീന്‍ (തമിഴ് നാട്). രാജേന്ദ്ര സിംഗ് (പഞ്ചാബ്) തുടങ്ങിയവര്‍ പ്രസംഗിിച്ചു. ഐ ഓ സി സെന്‍ട്രല്‍ കമ്മറ്റിയുടെ അംഗത്വ വിതരണോദ്ഘാടനം ഫസലുറഹ്മാന്‍ (കര്‍ണാടക) ഷമീം (ബീഹാര്‍)നു നല്‍കി ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെ രക്ഷക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്തു സംസാരിച്ച വിവിധ സംസ്ഥനങ്ങളിലെ പ്രധിനിധികള്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ രാഷ്ട്ര പിതാവിന്റെ എഴുപത്തിരണ്ടാം ചരമ വാര്‍ഷികം മൗന പ്രാര്‍ഥനയോടെ ആചരിച്ചു. സലിം വഴാക്കാട്, ഹുസൈന്‍ മാടാല, ബനൂജ് പുലത്ത്, അനില്‍ പൂക്കോട്ടുംപാടം, മുജീബ് മണ്ണാര്‍മല തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. അതാ റഹ്മാന്‍ നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.