
റിയാദ്: ബത്ഹ അല്‍ റയാന്‍ പൊളിക്ലിനിക്കില്‍ ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ഷമിം സുല്‍ത്താന ചുമതലയേറ്റു. എം ബി ബി എസ് കഴിഞ്ഞ് ഒബ്‌സ്ട്രക്റ്റിക്‌സ് ആന്റ് ഗൈനക്കോളജിയില്‍ എംഡി ബിരുദം നേടിയ ഡോ. ഷമിം തമിഴ്‌നാട് സ്വദേശിനിയാണ്. മലയാളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ ഭാഷകളും ഹിന്ദിയും കൈകാര്യം ചെയ്യുന്നതിനാല്‍ പ്രവാസി ഇന്ത്യക്കാരുടെ ഇടയില്‍ സുപരിചിതയാണ് ഡോ. ഷമിം. ഗര്‍ഭകാല പരിചരണത്തിലും പ്രസവ ചികിത്സയിലും ഇന്ത്യയിലും സൗദിയിലും ദീര്‍ഘകാല സേവന പരിചയമുണ്ട്. സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുളള അല്‍ ബാഹ ബെല്‍ജുറൈശി മെറ്റേണിറ്റി ആശുപത്രിയില്‍ 10 വര്‍ഷത്തിലേറെ ജോലി ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ദമാമിലും ജോലി ചെയ്തിട്ടുണ്ട്. ദമാം അല്‍ റയാന്‍ പോളിക്ലിനിക്കില്‍ രണ്ടു വര്‍ഷം ജോലി ചെയ്തതിനു ശേഷമാണ് വീണ്ടും അല്‍ റയാന്‍ ഗ്രൂപ്പില്‍ റിയാദ് ബത്ഹയിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ചാര്‍ജ്ജെടുത്തത്. ചൊവ്വ ഒഴികെ ആഴ്ചയില്‍ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമാണ്. രാവിലെ 9 മുതല്‍ 1 വരെയും വൈകുന്നേര 5 മുതല്‍ 10 വരെയുമാണ് കണ്‍സള്‍ട്ടേഷന്‍. കൂടുതല്‍ വിവരങ്ങള്‍ 0500034926 വാട്‌സ്ആപിലും അന്വേഷണങ്ങള്‍ 0539092681 നമ്പരില്‍ ലഭ്യമാണെന്നും മാനേജ്‌മെന്റ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
