Sauditimesonline

obiy 1
എട്ടു വര്‍ഷത്തെ കാത്തിരിപ്പ് വിഫലം; നാടണയാനിരിക്കെ മലയാളി റിയാദില്‍ മരിച്ചു

ഭാരത് ജോഡോ യാത്ര: ഒ ഐ സി സി ഐക്യ ദാര്‍ഢ്യം

റിയാദ്: ഇന്ത്യയെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി രാഹുല്‍ ഗാന്ധി യുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ഭാരത് ജോഡോ ‘ പദ യാത്രക്ക് ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യ പ്രഖ്യാപിച്ചു. ആറു പതിറ്റാണ്ടു കാലം ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സ് രാജ്യത്ത് നാട്ടു വളര്‍ത്തിയ മതേതരത്വം, ജനാതിപത്യം, ഫെഡറലിസം മുതലായവ ഇല്ലായ്മ ചെയ്തു മുന്നോട്ട് പോകുന്ന ഫാസിസ്റ്റു സര്‍ക്കാരിനെതിരെ കരുതിയിരിക്കണമെന്ന് ഐക്യദാര്‍ഢ്യ സദ്ദസ്സില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി.

ആറു വര്‍ഷത്തെ ഭരണം രാജ്യത്തെ ജനങ്ങളെ വര്‍ഗീയതയുടെയും രാഷ്ട്രീയ വിദ്വഷത്തിന്റെയും പേരില്‍ വിഭജിക്കുകയാണ് ബി. ജെ. പി. സര്‍ക്കാര്‍. രാജ്യത്തെ ജനങ്ങളുടെ മനസ്സില്‍ അപകടം വിതക്കുന്ന വര്‍ഗീയ വിഷം കുത്തി നിറച്ചു നേട്ടം കൊയ്യുന്ന ബി.ജെ. പി. സര്കാരിനെതിരെ രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യാത്ര ചരിത്ര സംഭവമായി മാറുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു..

സഫ മക്ക ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ഐക്യദാര്‍ഢ്യ സദ്ധസില്‍ ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. ദീപശിഖ കൊളുത്തി ജാഥക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുംപാടം, നൗഫല്‍ പാലക്കാടന്‍, റഷീദ് കൊളത്തറ, അസ്‌കര്‍ കണ്ണൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സലിം കളക്കര, നവാസ് വെള്ളിമാട് കുന്നു, ഷംനാദ് കരുനാഗപ്പള്ളി, ഷഫീക് കിനാലൂര്‍, വിവിധ ജില്ലാ കമ്മറ്റി പ്രസിഡന്റുമാരായ ശുകൂര്‍ ആലുവ, സുഗതന്‍ നൂറനാട്, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം. ടി. സുരേഷ് ശങ്കര്‍, ബഷീര്‍ കോട്ടയം, ജോസ് കടമ്പനാട്, ജലീല്‍ കണ്ണൂര്‍, റഫീഖ് വെമ്പായം, ബാബു കുട്ടി, ഷിജു കോട്ടയം, അജയന്‍ ചെങ്ങന്നൂര്‍, വിനീഷ് ഒതായി, ഹരീന്ദ്രന്‍ പയ്യന്നൂര്‍, റഫീഖ് പട്ടാമ്പി, നജീം കടക്കല്‍, വല്ലി ജോസ്, ജലീല്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ സ്വാഗതവും യഹ്‌യ കൊടുങ്ങലൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top