റിയാദ്: സ്ത്രീ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് കേളി കുടുംബവേദി ഒന്നാം കേന്ദ്ര സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം മല്ലു സ്വാരാജ്യം നഗറില്‍ നടന്നു. ദമാം നവോദയ കുടുംബവേദി പ്രസിഡന്റും ലോക കേരളസഭ അംഗവുമായ നന്ദിനി മോഹന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഷൈനി അനിലില്‍ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഷിനി നസീര്‍ അധ്യക്ഷത വഹിച്ചു. നീന രക്തസാക്ഷി പ്രമേയവും, ലീന കോടിയത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സീബ കൂവോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ശ്രീഷ സുകേഷ് വരവ് ചെലവ് കണക്കും സജീന വി.എസ് ഭരണഘടന കരടും അവതരിപ്പിച്ചു.
സീബാ കൂവോട്, ശ്രീഷ സുകേഷ് എന്നിവര്‍ ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞു. കുടുംബവേദിയുടെ ഭരണഘടനയും ലോഗോയും സമ്മേളനം അംഗീകരിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം സാദിഖ് കുടുംബവേദി ലോഗോ പ്രകാശനം ചെയ്തു. പ്രിയ വിനോദ് (പ്രസിഡന്റ്), സീബാ കൂവോട് (സെക്രട്ടറി), ശ്രീഷാ സുകേഷ് (ട്രഷറര്‍), സജീന വി.എസ്, സുകേഷ് കുമാര്‍ (വൈസ് പ്രസിഡന്റ്മാര്‍), ഫസീല നസീര്‍, സിജിന്‍ കൂവള്ളൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഷിനി നസീര്‍ (ജോയിന്റ് ട്രഷറര്‍), ജയരാജ് (സെക്രട്ടറിയേറ്റ് അംഗം) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഷിനി നസീര്‍, സിജിന്‍ കൂവള്ളൂര്‍, ദീപ വാസുദേവ് (പ്രസീഡിയം) ശ്രീഷാ സുകേഷ്, സീബാ കൂവോട്, സജീന വി.എസ്, ഫസീല നസീര്‍, രജീഷ് പിണറായി (സ്റ്റിയറിങ്), സുകേഷ് കുമാര്‍, ലീന കോടിയത്ത്, ഷൈനി അനില്‍ (മിനുട്‌സ്), ദീപ രാജന്‍, നസീര്‍ മുള്ളൂര്‍ക്കര, സിന്ധു ഷാജി (പ്രമേയം), ഡോക്ടര്‍ നജീന, വിദ്യ ജി.പി, ജയകുമാര്‍ (ക്രഡന്‍ഷ്യല്‍) എന്നിവരടങ്ങിയ വിവിധ സബ്കമ്മറ്റികള്‍ സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
വിനി ബിജു, വിജില ബിജു, രജീഷ നിസ്സാം, ഇന്ദു മോഹന്‍, ആരിഫ ഫിറോസ്, ഷൈനീ അനില്‍ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. സ്ത്രീ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിന് അതിവേഗ സെല്‍ രൂപീകരിക്കുക, ലഹരി മാഫിയ സംഘങ്ങളെ ഉന്മൂലനം ചെയ്യുക, ജന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പില്‍ വരുത്തുക, പ്രവാസി വിഷയങ്ങളില്‍ എംബസി കൂടുതല്‍ ശ്രദ്ധ ചെലുത്തുക, ബില്‍ക്കീസ് കേസ് പ്രതികളെ വിട്ടയച്ച നടപടി പുനഃപരിശോധിക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു. ഡോ. നജീന ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സതീഷ് കുമാര്‍, ടി.ആര്‍ സുബ്രഹ്മണ്യന്‍, ചന്ദ്രന്‍ തെരുവത്ത് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ഫസീലാ നസീര്‍ സ്വാഗതവും സീബാ കൂവോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.