Sauditimesonline

road network
റിയാദില്‍ റോഡ് നവീകരണം

ഒമാനില്‍ 150 റിയാല്‍ ശമ്പളക്കാര്‍ക്കും ഫാമിലി വിസ

മസ്‌കത്ത്: ഒമാനിലുളള വിദേശ തൊഴിലാളികളുടെ മാതൃരാജ്യങ്ങളിലുളള കുടുംബാംഗങ്ങളെ ആകര്‍ഷിക്കാന്‍ വന്‍ ഇളവുമായി സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 150 ഒമാന്‍ റിയാലുളള വിദേശികള്‍ക്ക് ഫാമിലി വിസ അനുവദിക്കുമെന്നാണ് പ്രഖ്യാപനം. നിലവില്‍ 350 റിയാല്‍ വേണമെന്നാണ് ചട്ടം. ഇളവ് പ്രാബല്യത്തില്‍ വരുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശികള്‍ക്ക് കുടുംബത്തെ ഒമാനില്‍ എത്തിക്കാന്‍ കഴിയും. ഒമാന്‍ റോയല്‍ പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

കൂടുതല്‍ വിദേശികള്‍ വരുന്നതോടെ രാജ്യത്ത് നിന്നു അവര്‍ നേടുന്ന വരുമാനം ഒമാനില്‍ തന്നെ ചെലവഴിക്കാന്‍ ഇടവരുത്തും. ഇത് പണത്തിന്റെ ക്രയവിക്രയം വര്‍ധിപ്പിക്കുകും സമ്പദ് ഘടനയെ ശക്തിപ്പെടുത്താനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top