നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ വിസ നിയമം ലഘൂകരിച്ചതോടെ ഓണ്‍അറൈവല്‍ വിസയില്‍ മലയാളികളും എത്തി തുടങ്ങി. തൃശൂര്‍ മാള സ്വദേശികളായ തോമസ് കല്ലറക്കല്‍, മേരി തോമസ് ദമ്പതികളാണ് കഴിഞ്ഞ ദിവസം റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് ഓണ്‍ അറൈവല്‍ വിസ നേടി രാജ്യത്ത് പ്രവേശിച്ചത്. റിയാദില്‍ പ്രമുഖ നിര്‍മാണ കമ്പനിയിലെ പ്രൊജക്റ്റ് മാനേജരായ ജിന്റോ ജോസിന്റെ ഭാര്യ മേഘ തോമസിന്റെ അച്ഛനും അമ്മയുമാണ് മക്കളെ കാണാന്‍ പുതിയ സംവിധാനം ഉപോയോഗിച്ചത്. അമേരിക്കന്‍ വിസയുള്ളവരാണ് ഇരുവരും. അമേരിക്ക, ബ്രിട്ടന്‍, ഷെന്‍കണ്‍ രാജ്യങ്ങള്‍ തുടങ്ങിയ വിസയുള്ള ഇന്ത്യക്കാര്‍ക്കു ഓണ്‍അറൈവല്‍ വിസയില്‍ സൗദിയിലെത്താം. വിസയുള്ള രാജ്യങ്ങളിലേക്ക് ഒരു തവണയെങ്കിലും യാത്ര ചെയ്തവരായിരിക്കണം എന്ന നിബന്ധനയുണ്ട്. പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാന്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ടിക്കെറ്റെടുക്കേണ്ടത്.
ഓണ്‍അറൈവല്‍ വിസയിലെത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ പ്രതേക കൗണ്ടര്‍ ആരംഭിച്ചിട്ടുണ്ട്. 400 സൗദി റിയാല്‍ വിസ ഫീസായി എടിഎം കാര്‍ഡ് വഴി അടച്ചാല്‍ പുറത്തിറങ്ങാനുള്ള എന്‍ട്രി പാസ്സും 90 ദിവസത്തെ വിസയും ലഭിക്കും. സൗദിയില്‍ താമസ രേഖയുള്ള ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഭാര്യ, മക്കള്‍, പിതാവ്, മാതാവ്, ഭാര്യ പിതാവ്, ഭാര്യ മാതാവ് എന്നിവര്‍ക്ക് മാത്രമായിരുന്നു സന്ദര്‍ശക വിസ അനുവദിച്ചിരുന്നത്. അതിനാകട്ടെ സ്‌പോണ്‍സറുടെ അനുമതി, കോണ്‍സിലേറ്റില്‍ നിന്ന് വിസ സ്റ്റാമ്പിങ് തുടങ്ങി ഏറെ കടമ്പകള്‍ കടക്കേണ്ടിയിരുന്നു. പുതിയ വിസ നിയമം വന്നതോടെ അമേരിക്ക, ഷെങ്കണ്‍, ബ്രിട്ടന്‍ രാജ്യങ്ങളുടെ വിയയുള്ളവര്‍ക്ക് എളുപ്പത്തില്‍ സൗദിയിലെത്താനാകും. ടൂറിസം സജീവമാക്കുന്നതിന്റെ ഭാഗമായാണ് സൗദിയില്‍ കഴിഞ്ഞ വര്‍ഷം അവസാനം വിസ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഇന്ത്യയുള്‍പ്പടെ നാല്‍പത്തി ഒമ്പത് രാജ്യങ്ങള്‍ക്ക് ഈ വിസയിലും ഓണ്‍അറൈവല്‍ വിസയിലും സൗദിയിലേക്ക് പ്രവേശിക്കാം.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






