Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

‘ഓപ്പര്‍ച്യൂനിറ്റീസ് 2020’ ഫെബ്രുവരി 24ന് റിയാദില്‍

റിയാദ്: സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലും നിക്ഷേപ അവസരം വര്‍ധിപ്പിക്കുന്നതിന് ‘ഓപ്പര്‍ച്യൂനിറ്റീസ് 2020’ എന്ന പേരില്‍ മുനിസിപ്പല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് സംഘടിപ്പിക്കുന്നു. മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 24ന് റിയാദിലാണ് പരിപാടി. റിയാദ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്‌സിബിഷന്‍ സെന്ററിലാണ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് അരങ്ങേറുന്നത്. രാജ്യത്തെ മുഴുവന്‍ പട്ടണങ്ങളുടെയും വികസനം ലക്ഷ്യമാക്കിയാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുളളതെന്ന് നഗര ഗ്രാമകാര്യ വകുപ്പ് സഹമന്ത്രി ഖാലിദ് അല്‍ ദുഖൈതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഗര മേഖലയില്‍ നിക്ഷേപ സാഹചര്യം വര്‍ധിപ്പിക്കുന്നതിനു കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 ന്റെ ഭാഗമായാണ് ഓപ്പര്‍ച്യൂനിറ്റീസ് 2020 എന്ന പേരില്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടത്തുന്നത്. സൗദിയില്‍ ആദ്യമായാണ് മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം നിക്ഷേപ സംഗമത്തിന് വേദിയൊരുക്കുന്നത്. ഭാവിയിലെ സാധ്യതകള്‍, ഓരോ പ്രദേശത്തിനും അനുയോജ്യമായ സംരംഭങ്ങള്‍, നിക്ഷേപങ്ങള്‍, സ്വകാര്യ മേഖലയുടെ പങ്കാളിത്തം എന്നിവയെല്ലാം നിക്ഷേപ സംഗമം ചര്‍ച്ച ചെയ്യുമെന്നും ഖാലിദ് അല്‍ ദുഖൈതര്‍പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top