
റിയാദ്: ആകാംക്ഷാ ഭരിതരായ ഫുട്‌ബോള്‍ പ്രേമികളുടെ ആഘോഷ രാവില്‍ പുളകം പൂത്ത മനസ്സും തുടികൊട്ടുന്ന ഹൃദയവും കൗതുകം പൂകുത്തിയ കണ്ണുകളും നോക്കി നില്‍ക്കെ കെഎംസിസി പാലക്കാടന്‍ വീര്യത്തിന് സുവര്‍ണ്ണ കിരീടം. രണ്ടു മാസം നീണ്ട റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പ് കാല്‍പ്പന്തുത്സവത്തില്‍ പാലക്കാട് ജില്ലാ കെഎംസിസി ടീം കലാശപ്പോരില്‍ കോഴിക്കോട് ജില്ല കെഎംസിസി ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മുട്ടുകുത്തിച്ചത്.

വിസില്‍ മുഴങ്ങിയ ആദ്യ നിമിഷം മുതല്‍ ആക്രമിച്ചു കളംനിറഞ്ഞാണ് ഇരു ടീമുകളും കളിച്ചത്. രണ്ട് മുന്നേറ്റ നിരയും നിരന്തരം ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. വര്‍ദ്ധിത ആവേശത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. മുഹമ്മദ് സുഹൈലും റിസ്‌വാനും അര്‍ഷദും അടങ്ങിയ പാലക്കാടിന്റെ മുന്നേറ്റ നിര നിരന്തരം കോഴിക്കോടിന്റെ ഗോള്‍ മുഖത്ത് ഭീതി സൃഷ്ടിച്ചു. കളിയുടെ അന്‍പത്തി ഒന്‍പതാം മിനിറ്റില്‍ അതിന് ഫലവും കണ്ടു. മധ്യനിരയില്‍ നിന്ന് സുഹൈലിനെ ലക്ഷ്യമാക്കി നല്‍കിയ നീളന്‍ പാസ് തടയുവാന്‍ കോഴിക്കോടിന്റെ പ്രതിരോധനിര താരവും ഗോള്‍ കീപ്പറും മുന്നോട്ട് വന്നപ്പോള്‍ അവര്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് സുഹൈലുതിര്‍ത്ത മനോഹരമായ ഷോട്ട് ഗോള്‍ വല കുലുക്കി.

ഇതോടെ ഉണര്‍ന്നു കളിച്ച കോഴിക്കോട് നിരന്തരം പാലക്കാടിന്റെ ഗോള്‍ പോസ്റ്റിന് മുമ്പില്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നു. തഷിന്‍ റഹ്മാനും ജിഫ്രി അരീക്കനും ഹനീഫയും സാധ്യമായ മുഴുവന്‍ കളിയും പുറത്തെടുത്തിട്ടും ലക്ഷ്യം കണ്ടില്ല. കളിയുടെ അവസാന നിമിഷത്തില്‍ പാലക്കാടിന്റെ ഗോള്‍ കീപ്പറേയും മറികടന്നു ഗോളെന്നുറച്ച പന്ത് പാലക്കാടിന്റെ പ്രതിരോധ നിര താരത്തിന്റെ അവസരോചിത ഇടപെടലില്‍ ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. ലോങ്ങ് വിസില്‍ മുഴങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ ഒരു പരാജയംപോലും വഴങ്ങാതെയാണ് പാലക്കാട് റിയാദ് കെഎംസിസി ഫുട്‌ബോളിന്റെ സൂപ്പര്‍ കപ്പിന് അവകാശികളായത്. ടൂര്‍ണമെന്റിലെ മികച്ച ടീമിനുള്ള പുരസ്‌കാരത്തിന് കാസര്‍കോട് ജില്ല കെഎംസിസി ടീം അര്‍ഹരായി. പാലക്കാടിന്റെ കളിക്കാരായ മുഹമ്മദ് സുഹൈല്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും ഫാസില്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുത്തു. മലപ്പുറം ജില്ലാ കെഎംസിസിയുടെ ഫാസിലാണ് കൂടുതല്‍ ഗോളുകള്‍ നേടിയ താരം. മികച്ച പ്രതിരോധ നിര താരമായി കോഴിക്കോടിന്റെ മുഹമ്മദ് കൗഫിനേയും തെരഞ്ഞെടുത്തു.

മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം, രാജ്യസഭാ അംഗവും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാന്‍ എം പി, ചന്ദ്രിക പത്രാധിപരും പ്രമുഖ കളിയെഴുത്തുകാരനുമായ കമാല്‍ വരദൂര്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു, കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ജനറല്‍ സെക്രട്ടറി ശുഹൈബ് പനങ്ങാങ്ങര, അല്‍ റയാന്‍ പോളി ക്ലിനിക്ക് എം ഡി മുഷ്ത്താഖ് മുഹമ്മദ് അലി, അഡ്വ. അനീര്‍ ബാബു, സത്താര്‍ താമരത്ത്, നജീബ് നല്ലാംങ്കണ്ടി, അസീസ് വെങ്കിട്ട, പി സി അലി, അബ്ദുറഹ്മാന്‍ ഫറൂഖ് എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫിയും പ്രൈസ് മണിയും സമ്മാനിച്ചു.

സിറ്റി ഫ്‌ളവര്‍ എച്ച് ആര്‍ മാനേജര്‍ സ്വാലിഹ് അബ്ദുള്ള ഹംസ, എബിസി കാര്‍ഗോ ഡയരക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍, ഔട്ട് റൈറ്റ് ഗ്ലോബല്‍ എം ഡി. ജസീര്‍, എജിസി കാര്‍ ആക്‌സസറീസ് എം ഡി അലി, ശാഹുല്‍ അന്‍വര്‍, മോഡേണ്‍ സര്‍ക്യൂട്ട്, ജയ് മസാല മാര്‍ക്കറ്റിംഗ് മാനേജര്‍ മണിക്കുട്ടന്‍, അല്‍ ബിനിയ ബ്യൂട്ടി പാര്‍ലര്‍ ഹെഡ് സ്റ്റീഫന്‍, സഫമക്ക പോളിക്ലിനിക്ക് എച്ച് ആര്‍ മാനേജര്‍ ഇല്ല്യാസ് മറുകര, ലിയാഖത്ത് വെസ്‌റ്റേണ്‍ യൂണിയന്‍ ബ്രാഞ്ച് മാനേജര്‍, ബഷീര്‍ ഐ ബി ടെക്, ബഷീര്‍ പാരഗണ്‍, ശര്‍ഗാവി ലോജിസ്റ്റികിസ് എം ഡി മുഹമ്മദ് മഷ്ഹൂദ്, സിറാജ് അത്തോളി അണ്‍ലോക്ക്, നജ്മുദ്ധീന്‍ മഞ്ഞളാം കുഴി റോയല്‍ മിറാജ്, റീവ് കണ്‍സള്‍ട്ടന്റ് ഡയറക്ടര്‍ റാഷിദ് എന്‍ എം, മാന്‍ഗോ സിറ്റി മാനേജര്‍ ഷബീര്‍ ഓതായി എന്നിവര്‍ കളിക്കാരുമായിപരിചയപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






