Sauditimesonline

king abdulla financial city
ഓഫീസ് ടൈം ജീവനക്കാര്‍ തീരുമാനിക്കും; റിയാദില്‍ വന്‍ പരിഷ്‌കാരം

അസീസിയയില്‍ കേളി ‘ആരവം-25’

റിയാദ്: ഓണാഘോഷത്തിന്റെ ആരവം മുഴക്കി കേളി അസീസിയ ഏരിയ കമ്മിറ്റി. ഗ്രേറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഓണസദ്യയും വൈവിധ്യമാര്‍ന്ന കലാ മേളയും ‘ആരവം-2025’ എന്ന പരിപാടിയില്‍ അരങ്ങേറി. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, കുടുംബവേദി അംഗങ്ങള്‍, പൊതുസമൂഹത്തില്‍പ്പെട്ടവര്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു. 16 വിഭവങ്ങളോടെ കേളി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയ ഓണസദ്യ, പൂക്കളം, മാവേലി എന്നിവ ഓണാഘോഷത്തിന്റെ തനിമ ആസ്വാദകരിലേക്ക് എത്തിച്ചു. കുടുംബവേദിയിലെ കുട്ടികളുടെ നൃത്തങ്ങളും വിവിധ കലാകായിക പരിപാടികളും അരങ്ങേറി.

സാംസ്‌കാരിക സമ്മേളനം എഴുത്തുകാരി അനിത്ര ജോമി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കണ്‍വീനര്‍ കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, പ്രഭാകരന്‍ കണ്ടോന്താര്‍, കുടുംബ വേദി വൈസ് പ്രസിഡന്റ് സജീന വി എസ് , ജോയിന്റ് സെക്രട്ടറി സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ്, അസീസിയ രക്ഷാധികാരി കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
ആക്ടിങ് സെക്രട്ടറി അജിത്പ്രസാദ് സ്വാഗതവും സംഘാടക സമിതി കണ്‍വീനര്‍ സുഭാഷ് നന്ദിയും അറിയിച്ചു. കലാകായിക പരിപാടികള്‍ക്കുള്ള മൊമെന്റോകള്‍ സംഘാടക സമിതി കണ്‍വീനര്‍ സുഭാഷ്, ചെയര്‍മാന്‍ ഷമീര്‍ബാബു, ആക്ടിങ് സെക്രട്ടറി അജിത്, ഏരിയ ട്രഷറര്‍ ലജീഷ് നരിക്കോട്, പബ്ലിസിറ്റി കണ്‍വീനര്‍ റാഷിഖ് എന്നിവര്‍ നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top