
റിയാദ്: മൂന്നര പതിറ്റാണ്ടിലേറെ നീണ്ട പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.എം.സി.സി മുതിര്‍ന്ന നേതാവും റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനുമായ അബ്ദുല്‍ സലാം തൃക്കരിപ്പൂരിന് കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്കി.

ശുമൈസി കോയിന്‍സ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന യാത്രയയപ്പ് സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ആക്ടിങ് പ്രസിഡന്റ് ഷമീം ബാങ്കോട് അധ്യക്ഷത വഹിച്ചു. നാഷണല്‍ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഉസ്മാന് അലി പാലത്തിങ്ങല്‍ മുഖ്യപ്രഭാഷണം നടത്തി.

സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഷംസു പെരുമ്പട്ട, റഹീം സോങ്കാല്‍, എം.ടി.പി. സാലി, മഷൂദ് തളങ്കര, ടി.എ.ബി. അഷ്റഫ്, ഫസല്‍ പടന്ന, ഇബ്രാഹിം മഞ്ചേശ്വരം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് മീപ്പിരി സ്വാഗതവും ട്രഷറര്‍ ഇസ്മായില്‍ കാരോളം നന്ദിയും പറഞ്ഞു. ശരീഫ് ബായാര്‍, മജീദ് സോങ്കാല്‍, ഇസ്ഹാഖ് ഫാല്‍ക്കണ്‍, യാസിര്‍ കോപ്പ, ജമാല്‍ വള്വക്കാട്, ഖാദര്‍ നാട്ടക്കല്, സുബൈര്‍ കാരോളം, നസീര്‍ തൃക്കരിപ്പൂര്‍, അസ്കര്‍ പാറക്കട്ടെ, അസീസ് കജെ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






