Sauditimesonline

wandoor
റിയാദ് വണ്ടൂര്‍ കൂട്ടായ്മയെ നിസാര്‍ കൊണ്ടാടന്‍ നയിക്കും

മലയാളികള്‍ക്ക് ആശ്വാസം: റിയാദ്-കോഴിക്കോട് ഫ്‌ളൈനാസ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചു

റിയാദ്: ഇന്ത്യന്‍ നഗരങ്ങളിലേക്കു റിയാദില്‍ നിന്നു ഫ്‌ളൈനാസ് വിമാന സര്‍വീസുകളുടെ പുതിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, ന്യൂഡല്‍ഹി, ഹൈദരാബാദ് സെക്ടറുകളിലേക്കാണ് സര്‍വീസുകള്‍. കോഴിക്കോട്-റിയാദ് നവംബര്‍ 6 വെള്ളി പ്രത്യേക സര്‍വീസ് നടത്തും. റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് ഫ്‌ളൈറ്റ് നമ്പര്‍ 327ഉും തിരിച്ചു നമ്പര്‍ 328ഉും സര്‍വീസ് നടത്തും. എല്ലാ വെളളി ദിവസങ്ങളിലും ഇതു തുടരും.

ഡല്‍ഹി-റിയാദ് സെക്ടറില്‍ നവംബര്‍ 1 മുതല്‍ 5 വരെ ആഴ്ചയില്‍ മൂന്ന് ദിവസങ്ങളില്‍ (ചൊവ്വ, വ്യാഴം, ഞായര്‍) സര്‍വീസുകള്‍ ഉണ്ടായിരിക്കും. റിയാദില്‍ നിന്ന് ഡല്‍ഹിയിലേക്കു ഫ്‌ളൈറ്റ് നമ്പര്‍ 329ഉും റിയാദിലേക്കു 330ഉും സര്‍വീസ് നടത്തും.

ഹൈദരാബാദ്-റിയാദ് സെക്ടറില്‍ നവംബര്‍ 4 ബുധനാഴ്ചയും നവംബര്‍ 7 ശനിയാഴ്ചയും സര്‍വീസുകള്‍ ലഭ്യമാണ്. ബുധന്‍, ശനി ദിവസങ്ങളില്‍ റിയാദ്-ഹൈദരാബാദ് സര്‍വീസിന് ഫ്‌ളൈറ്റ് നമ്പര്‍ 325ഉം തിരിച്ചുള്ള സര്‍വീസിന് 326ഉം സര്‍വീസ് നടത്തുമെന്നാണ് ഫ്‌ളൈനാസ് അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിമാന കമ്പനികള്‍ സൗദിയിലേക്ക് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിലാണ് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top