
റിയാദ്: വണ്ടൂര്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന് ജനറല്‍ ബോഡിയും കുടുംബസംഗമവും റിയാദ് മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. സാംസ്കാരിക സമ്മേളനത്തില്‍ സഗീര്‍ ഇ.പി. അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം ജൂലൈയില്‍ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന് പിന്തുണ നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.

ജനറല്‍ ബോഡിയില്‍ സെക്രട്ടറി സക്കീര്‍ എം.പി. പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇന്‍ചാര്‍ജ് ആതിഫ് ചെറുകോട് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. റിപ്പോര്‍ട്ടുകളും ബൈലോ ഭേദഗതികളും യോഗം അംഗീകരിച്ചു.
പി.എം.എ. ജലീല്‍, നസീര്‍ പി.കെ. എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നിസാര്‍ കൊണ്ടാടന്‍ (പ്രസിഡന്റ്), സജീല്‍ റഹ്മാന് പന്നിക്കോടന്‍ (ജനറല്‍ സെക്രട്ടറി), ആതിഫ് പൂവതിക്കല് ചെറുക്കോട് (ട്രഷറര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തിരഞ്ഞെടുത്തു. കൂടാതെ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 13 അംഗ രക്ഷാധികാരി സമിതിയെയും യോഗം തെരഞ്ഞെടുത്തു. സംഘടനയുടെ സീനിയര്‍ നേതാക്കളായ അസൈനര്‍ പി.പി., റഹ്മത് കള്ളിയില്‍, സഫീര്‍ തലാപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കുടുംബസംഗമത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാവിനോദ പരിപാടികള്‍ അരങ്ങേറി. കണ്‍വീനര്‍ സജീല്‍ റഹ്മാന് പന്നിക്കോടന്റെ നേതൃത്വത്തില്‍ അനീഷ് ബാബു കെ.കെ., അസൈനര്‍ ഒബൈയര്, യാസിര്‍ ഇ.പി., നവാബ്, ഫൈസല്‍ ടി.എം.എസ്., സല്മാന് ഫാരിസ്, ഷമില്‍ പി.ടി., മൂസക്കോയ, സൂരജ്, അക്ബര്‍ വാളശ്ശേരി, റിയാസ് ടി.പി., സജില്‍ പി.പി., അഷറഫ് മോയിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സക്കീര്‍ എം.പി. സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






