Sauditimesonline

NESTO
നെസ്‌റ്റോ 'വിന്‍ ആന്‍ഡ് ഡൈവ്' സമാപനത്തിലേക്ക്; കാത്തിരിക്കുന്നത് പന്ത്രണ്ട് ഫോര്‍ച്യൂണര്‍ കാറുകള്‍

നെസ്‌റ്റോ ‘വിന്‍ ആന്‍ഡ് ഡൈവ്’ സമാപനത്തിലേക്ക്; കാത്തിരിക്കുന്നത് പന്ത്രണ്ട് ഫോര്‍ച്യൂണര്‍ കാറുകള്‍

റിയാദ്: സൗദിയില്‍ തരംഗം സൃഷ്ടിച്ച നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ‘വിന്‍ ആന്‍ഡ് ഡ്രൈവ്’ മെഗാ ലക്കി ഡ്രോ സമാപനത്തിലേക്ക്. 12 ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകളും 42 ഭാഗ്യശാലികള്‍ക്കുള്ള സ്വര്‍ണ്ണനാണയങ്ങളും സമ്മാനമായി പ്രഖ്യാപിച്ച പ്രൊമോഷന്റെ അവസാന ദിവസങ്ങളാണ് കടന്നുപോകുന്നത്.

സൗദി അറേബ്യയിലെ വിവിധ നെസ്‌റ്റോ ശാഖകളില്‍ നിന്നായി ഇതിനോടകം തെരഞ്ഞെടുക്കപ്പെട്ട 42 ഭാഗ്യശാലികള്‍ക്കുള്ള സ്വര്‍ണ്ണനാണയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു. സെപ്റ്റംബര്‍ 3ന് ആരംഭിച്ച മെഗാ ലക്കി ഡ്രോയിലൂടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ വലിയ ആവേശമാണ് പ്രകടിപ്പിച്ചത്.
സേവന മികവും ഉപഭോക്തൃ സൗഹൃദ അന്തരീക്ഷവും ശ്രദ്ധേയമായ നെസ്‌റ്റോയുടെ മെഗാ പ്രൊമോഷന്റെ ഫൈനല്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 12 ഭാഗ്യശാലികളെ കാത്തിരിക്കുന്ന പുത്തന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍ നവംബര്‍ 6, 7 തീയതികളില്‍ പ്രഖ്യാപിക്കും. ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്വന്തം പേരിലേക്ക് ഒരു ഫോര്‍ച്യൂണര്‍ കാര്‍ സമ്മാനമായി നേടാനുള്ള നെട്ടോട്ടത്തിലാണ് ഉപഭോക്താക്കള്‍.

നവംബര്‍ ഒന്നാം തീയതി വരെ നെസ്‌റ്റോയുടെ എല്ലാ ശാഖകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണുകള്‍ നറുക്കെടുപ്പ് ദിവസം വൈകുന്നേരം 4 വരെ നറുക്കെടുപ്പില്‍ പങ്കെടുപ്പിക്കാവുന്നതാണ്. നവംബര്‍ 6, 7 തീയതികളില്‍ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിക്കും. സമ്മാനങ്ങള്‍ക്കൊപ്പം ഏറ്റവും മികച്ച വിലക്കുറവിലും ആകര്‍ഷകമായ ഓഫറുകളിലും സാധനങ്ങള്‍ വാങ്ങാനുള്ള സവിശേഷമായ പ്രൊമോഷനുകളും നെസ്‌റ്റോ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ മികച്ച പിന്തുണയാണ് പദ്ധതിയെ വിജയത്തിലേക്ക് നയിച്ചതെന്ന് നെസ്‌റ്റോ മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top