Sauditimesonline

6 MLP KMCC LADIES0000
കെ.എം.സി.സി വനിതാ വിംഗ് 'വാര്‍ഷികോത്സവ്'

‘മരണം കൊയ്യുന്ന സമരാഭാസങ്ങള്‍’ കേളി സെമിനാര്‍

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി നസീം ഏരിയ സമ്മേളനത്തിനു മുന്നോടിയായി ‘മരണം കൊയ്യുന്ന സമരാഭാസങ്ങള്‍’ സെമിനാര്‍ സംഘടിപ്പിച്ചു. സഫറുദീന്‍ മോഡറേറ്ററായിരുന്നു. ഏരിയ കമ്മിറ്റിയംഗം വിനോദ് കുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ഷാജി റസാഖ് മുഖ്യപ്രഭാഷണം നടത്തി.

ഏരിയ പ്രസിഡന്റ് ഉല്ലാസന്‍, ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് നൗഫല്‍, ഗിരീഷ്‌കുമാര്‍, ഏരിയ രക്ഷാധികാരി അംഗങ്ങളായ ഷാജി കെ ഇ, രവീന്ദ്ര നാഥന്‍, ഹരികുമാര്‍, ഏരിയ കമ്മിറ്റിയംഗങ്ങള്‍, വിവിധ യൂണിറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേളികേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയര്‍മാന്‍ മധു പട്ടാമ്പി, കേന്ദ്ര കമ്മിറ്റിയംഗം ബിജി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഹാരിസ് സ്വാഗതവും ഏരിയ സെക്രട്ടറി സജീവ് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top