വ്രതശുദ്ധിയുടെ ‘പാസ്’; സൗഹൃദം പുതുക്കി ഇഫ്താര്‍ വിരുന്ന്

റിയാദ്: പരപ്പനങ്ങാടി സൗഹൃദ സംഘം (പാസ്) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്ഹ ഡിപാലസ് ഹാളില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്ന് പരപ്പനങ്ങാടിക്കാരുടെ സംഗമ വേദിയായി. റിയാദ് നഗരത്തിലും പരിസരങ്ങളിലെ ചെറു പട്ടണങ്ങളിലുമുള്ള പരപ്പനങ്ങാടിക്കാര്‍ സംഗമത്തില്‍ പങ്കെടുത്തു.

സുഹൃത്തുക്കളും കുടുംബങ്ങളും ബന്ധുക്കളും ഒന്നിച്ചു ചേര്‍ന്ന് ജന്മനാടിന്റെ റമദാന്‍ ഓര്‍മ്മക്കള്‍ പങ്കുവച്ചാണ് ഇഫ്താര്‍ ആഘോഷമാക്കിയത്.

സാംസ്‌കാരിക സദസ്സില്‍ യൂനുസ് കേയി അധ്യക്ഷത വഹിച്ചു. ഇ പി സമീര്‍, ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുനീര്‍ മക്കാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷാഫി ഉള്ളണം സ്വാഗതവും നിസാര്‍ അഹമ്മദ് നന്ദിയും പറഞ്ഞു. അലി കൈറ്റാല, ബഷീര്‍, സിദ്ധിക്ക് പുളിക്കലകത്, നൗഫല്‍ പുളിക്കലകത്, റംഷി, കെ കെ നൗഫല്‍, നൗഫല്‍ ചാപ്പപ്പടി, മുഹമ്മദ് തലേക്കര, റിയാസ് കോണിയത്ത്, നസീം പി കെ എന്നിവര്‍ ് നേതൃത്വം നല്‍കി.

സൗദിടൈംസിലേക്കുളള വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ അയക്കുക. വാര്‍ത്തകളും വിശേഷങ്ങളും വാട്‌സ് ആപ്പില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് അംഗമാവുക. https://chat.whatsapp.com/EADj6KCAYyMKJ2ZEJDAKBF

 

Leave a Reply