Sauditimesonline

visa-1
രാജ്യത്തിനു പുറത്തുളളവരുടെ റീ എന്‍ട്രി പുതുക്കാന്‍ ഇരട്ടി ഫീസ്

പ്രവാചക സന്ദേശം ജീവിതത്തില്‍ പകര്‍ത്തണം: ദഅവ സംഗമം

റിയാദ്: മാനവര്‍ക്ക് മാതൃകയായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതാണ് യഥാര്‍ത്ഥ പ്രവാചക സ്‌നേഹമെന്ന് ആര്‍.ഐ.സി.സി ദഅവ വിങ്. പ്രവാചകനെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും ശ്രമങ്ങള്‍ നടക്കുന്ന ആധുനിക സാഹചര്യത്തില്‍ പ്രവാചക ജീവിതത്തെ സമൂഹത്തിന് പരിചയപ്പെടുത്താനും പ്രവാചക ജീവിത സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുവാനും ശ്രമിക്കുകയെന്നതാണ് യഥാര്‍ത്ഥ പ്രവാചകസ്‌നേഹികള്‍ ചെയ്യേണ്ടത്. മറിച്ച് പ്രവാചകരോ അനുചരന്മാരോ ഇസ്‌ലാമിക ലോകത്തെ പണ്ഡിത സ്രേഷ്ടരോ പഠിപ്പിക്കാത്ത നബിദിനം ആഘോഷിക്കുകയല്ല വേണ്ടത്.

നബിദിനാഘോഷം പ്രവാചകചര്യയല്ല. ജന്മ ചരമ ദിനങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരമല്ല ലോകത്തേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരില്‍ ആരുടെയും ജന്മ ചരമ ദിനങ്ങള്‍ ആചരിച്ചത് വിശുദ്ധ ക്വുര്‍ആനിലോ പ്രവാചക വചനങ്ങളിലോ കാണുക സാധ്യമല്ല. ഉത്തമതലമുറയില്‍ പെട്ട പണ്ഡിതന്മാരും ഇത്തരം കാര്യങ്ങള്‍ ചെയ്താതായി കാണുക സാധ്യമല്ല എന്നിരിക്കെ നന്മ തിന്മകള്‍ സമ്പൂര്‍ണ്ണമായി പഠിപ്പിച്ച പ്രവാചക ജീവിതത്തെ കളങ്കപ്പെടുത്തുന്നതിന് തുല്യമാണ് ഇത്തരം ആഘോഷങ്ങള്‍. ഇസ്‌ലാമിക സംസ്‌കാരത്തെ മുറുകെപ്പിടിക്കാനും പ്രവാചക അധ്യാപനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി യഥാര്‍ത്ഥ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കുകയാണ് വിശ്വാസികള്‍ ചെയ്യേണ്ടതെന്ന് ആര്‍.ഐ.സി.സി ദഅവ സംഗമം ആവശ്യപ്പെട്ടു.

ത്യാഗനിര്‍ഭരമായ പ്രവാചക ജീവിതത്തെ അനുധാവനം ചെയ്യാന്‍ പരിശ്രമിച്ച സ്വഹാബികളും അതിനെ ഇസ്‌ലാമിക ലോകത്തെ സജ്ജനങ്ങളും കാണിച്ച ജാഗ്രതയും ആത്മാര്‍ത്ഥതയും നമ്മുടെ ജീവിതത്തെ വിശകലനം ചെയ്യാനുള്ള അളവുകോല്‍ ആക്കി മാറ്റാന്‍ സാധിക്കണം. നമ്മള്‍ അനുഭവിക്കുന്ന സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പ്രവാചക ജീവിതം പ്രായോഗിക പരിഹാരം കാണിച്ചു തരുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കി ജീവിതം പ്രവാചകവഴിയിലേക്ക് നയിക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവേണ്ടതുണ്ട്.

നബിദിനാഘോഷം പ്രവാചകചര്യയോ എന്ന പ്രമേയത്തില്‍ നടന്ന സംഗമത്തില്‍ ബുറൈദ കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെന്റര്‍ മലയാളവിഭാഗം പ്രബോധകന്‍ റഫീഖ് സലഫി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ബത്ഹ ലുഹാ മാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ദഅവ വിങ് കണ്‍വീനര്‍ ആരിഫ് കക്കാട് അധ്യക്ഷത വഹിച്ചു. ആഷിഖ് എടത്തനാട്ടുകര, തന്‍സീം കാളികാവ്, എഞ്ചി. അനീസ് എന്നിവര്‍ പ്രസംഗിച്ചു അബ്ദുള്ള അല്‍ ഹികമി, ഷഹീര്‍ പുളിക്കല്‍, റിയാസ് ചൂരിയോട്, ജുനൈദ് കൊണ്ടോട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top