Sauditimesonline

FORKA PRESS MEET
പ്രാദേശിക രുചിക്കൂട്ടൊരുക്കാന്‍ 'ഫോര്‍ക്ക' ഫുഡ് ഫെസ്റ്റ്

കോടിയേരിയുടെ നിര്യാണത്തില്‍ കേളി അനുശോചനം

റിയാദ്: സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന മുന്‍ സെക്രട്ടറി, മുന്‍ അഭ്യന്തര മന്ത്രി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ കേളി കലാ സാംസ്‌കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു.

റിയാദ് ക്ലാസിക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സുരേന്ദ്രന്‍ കൂട്ടായ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കണ്ണപുരം ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

കെഎംസിസി സെന്‍ട്രല്‍ സെക്രട്ടറി സിദ്ധീഖ് കോങ്ങാട്, ഒഐസിസി സെക്രട്ടറി അബ്ദുള്ള വല്ലാഞ്ചിറ, ദമാം നവോദയ രക്ഷാധികാരി സമിതി അംഗം എം.എം.നയീം, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, റിയാദിലെ പൗര പ്രമുഖന്‍ ഐ.പി ഉസ്മാന്‍ കോയ, കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ടി.ആര്‍.സുബ്രഹ്മണ്യന്‍, ജോസഫ് ഷാജി, ഫിറോസ് തയ്യില്‍, പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, കേളി ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാരായ മനോഹരന്‍ നെല്ലിക്കല്‍, സുകേഷ് കുമാര്‍, ഹസ്സന്‍ പുന്നയൂര്‍, ജോഷി പെരിഞ്ഞനം,സുനില്‍ കുമാര്‍, രജീഷ് പിണറായി, മധു ബാലുശ്ശേരി, അനിരുദ്ധന്‍, മലാസ് രക്ഷാധികാരി സമിതി അംഗം ജവാദ് പരിയാട്ട്, കേളി മുന്‍ പ്രസിഡന്റ് നാസര്‍ കാരക്കുന്ന്, മുന്‍ വൈസ് പ്രസിഡന്റ് മെഹ്‌റൂഫ് പൊന്ന്യം എന്നിവര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top