
റിയാദ്: ഭാരതീയരെയും രാജ്യത്തെയും സ്വപ്നം കാണാന്‍ പഠിപ്പിച്ച മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച ‘ലെറ്റ് അസ് ടോക്ക് ഓണ്‍ ഗാന്ധി’ ടേബിള്‍ ടേക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും രാഷ്ട്രത്തിനു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാണ് മഹാത്മജിയുടെ ജീവിതം.

വെറുപ്പിന്റെയും മത ദ്രുവീകരണത്തിന്റെയും കാലഘട്ടത്തില്‍ ഗാന്ധിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രത്യേക പ്രസക്തിയുണ്ട്. ഗാന്ധിയുടെ ദര്‍ശനങ്ങള്‍ മുന്‍ നിര്‍ത്തിമാത്രമേ വര്‍ത്തമാന കാലത്ത് രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂകയുളളൂവെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഓ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാര്‍ക്കാട് അദ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി ഉത്ഘാടനം ചെയ്തു. ജന. സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ മോഡറേറ്റര്‍ ആയിരുന്നു. സിദ്ധിക്ക് (കെ.എം.സി.സി.), ഇബ്രാഹിം സുബ്ഹാന്‍, നവാസ് വെള്ളിമാട്കുന്ന്, അസ്‌കര്‍ കണ്ണൂര്‍, സജീര്‍ പൂന്തുറ, ബാലു കുട്ടന്‍, ബഷീര്‍ കോട്ടയം, ശുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം.ടി. അജയന്‍ ചെങ്ങന്നൂര്‍, വിന്‍സെന്റ് തിരുവനന്തപുരം, അബ്ദുല്‍ കരീം കൊടുവള്ളി, ഷാജി മഠത്തില്‍, സലിം ആര്‍ത്തിയില്‍, മൊയ്ദീന്‍ മണ്ണാര്‍ക്കാട്, അബ്ദുല്‍ റഹീം തൃശ്ശൂര്‍, തല്‍ഹത്ത്, ജമാല്‍ കൊടുങ്ങലൂര്‍, അന്‍സാര്‍ നൈതലൂര്‍, അബ്ദള്ള കോറളായി, വിനീഷ് ഒതായി, നാസര്‍ വലപ്പാട്, നസീര്‍ ആലുവ, ബഷീര്‍ വണ്ടൂര്‍, ജോണ്‍ ആലപ്പുഴ എന്നിവര്‍ പ്രസംഗിച്ചു, യഹ്‌യ കൊടുങ്ങലൂര്‍ സ്വാഗതവും നിഷാദ് ആലംകോട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.