റിയാദ്: അന്താരാഷ്ട്ര പുസ്തക മേളയില്‍ മലയാളം പ്രസാധകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം. ‘ബുക്‌സ് ബയിംഗ് ചാലഞ്ച്’ ഏറ്റെടുത്താണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആയിരം റിയാലിന്റെ പുസ്തകം വാങ്ങി. ബുക്ക് ബയിംഗ് ചാലഞ്ച് കഥാകൃത്ത് ഷിഹാബുദ്ദീന്‍ പൊയിത്തുംകടവ് മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പളളിക്ക് പുസ്തകങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.
മലയാളം ഭാഷയുടെ ആത്മാവുമായി കടല്‍ കടന്നെത്തിയ പ്രസാധകരെ ചേര്‍ത്തുപിടിച്ച മാധ്യമ പ്രവര്‍ത്തകരുടെ കരുതല്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ഷിഹാബുദ്ദീന്‍ പൊയിത്തുംകടവ് പറഞ്ഞു. പുസ്തകം വിലക്കു വാങ്ങി പ്രസാധകരെയും വായനക്കാരെയും പ്രോത്സാഹിപ്പിക്കാന്‍ റിയാദിലെ മാധ്യമ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നത് പ്രവാസ ലോകത്ത് കാണ്ടിട്ടില്ല. മീഡിയാ ഫോറം പ്രവര്‍ത്തകര്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണും കാതും മുളച്ചതിന് ശേഷം ജീവിതത്തില്‍ ആദ്യം കാണുന്ന കാഴ്ചയാണ് റിയാദിലെ മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതെന്ന് എഴുത്തുകാരനും പ്രസാധകനുമായ പ്രതാപന്‍ തായാട്ട് പറഞ്ഞു. പ്രവാസ ലോകത്ത് മാത്രമല്ല, കേരളത്തില്‍ പോലും മാധ്യമ കൂട്ടായ്മ ഇത്തരം ഒരു ദൗത്യം ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബുക്‌സ് ബയിംഗ് ചാലഞ്ച് ഏറ്റെടുത്ത സാമൂഹിക പ്രവര്‍ത്തകന്‍ ഇബ്രാഹിം സുബ്ഹാന്‍ 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങി മീഡിയാ ഫോറം ലൈബ്രറിക്ക് സമ്മാനിച്ചു. അഞ്ച് പ്രസാധകരില്‍ നിന്നായി മീഡിയാ ഫോറവും 500 റിയാലിന്റെ പുസ്തകങ്ങള്‍ വാങ്ങിയാണ് ചാലഞ്ചില്‍ പങ്കാളിയായത്. ഇതിന് പുറമെ നിരവധി കുടുംബങ്ങളും സാമൂഹിക പ്രവര്‍ത്തകരും മീഡിയാ ഫോറത്തിന്റെ മാതൃകക്ക് പിന്തുണയുമായി പുസ്തകം വാങ്ങാന്‍ പുസ്തകമേളയില്‍ എത്തിയിരുന്നു. സൗദിടൈംസ് ഓണ്‍ലൈന്‍ ആണ് അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്ന പ്രസാധകര്‍ക്ക് ഐക്യദ്യാര്‍ഢ്യം പ്രകടിപ്പിച്ച് ബുക്‌സ് ബയിംഗ് ചാലഞ്ചിന് ആഹ്വാനം ചെയ്തത്. https://sauditimesonline.com/international-book-fair-book-buying-challenge/
മീഡിയ ഫോറം രക്ഷാധികാരി നജീം കൊച്ചുകലുങ്ക്, അക്കാദമിക് കണ്‍വീനര്‍ നസ്‌റുദ്ദീന്‍ വി ജെ, ചീഫ് കോര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍, വൈസ് പ്രസിഡന്റ് ഷിബു ഉസ്മാന്‍, ജോ. സെക്രട്ടറി മുജീബ് ചങ്ങരംകുളം, ഇവന്റ് കണ്‍വീനര്‍ ഷെഫീഖ് കിനാലൂര്‍, വെല്‍ഫെയര്‍ കണ്‍വീനര്‍ നാദിര്‍ഷ റഹ്മാന്‍, സാമൂഹിക പ്രവര്‍ത്തകരായ ബഷീര്‍ മുസ്‌ലിയാരകത്ത്, റാഫി പാങ്ങോട്, പ്രഡിന്‍ അലക്‌സ്, അബ്ദുല്‍ ബഷീര്‍ കരുനാഗപ്പളളി, റസ്സല്‍, ജോണ്‍സന്‍, ബഷീര്‍ സാപ്ത്‌കോ, എം ടി ഹര്‍ഷദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.