Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

ഡോ. എം കെ മുനീറിന് റിയാദില്‍ സ്വീകരണം

റിയാദ്: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം റിയാദിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി
ഡോ. എം.കെ. മുനീര്‍ എംഎല്‍എയ്ക്ക് റിയാദ്-കൊടുവള്ളി മണ്ഡലം കെഎംസിസി സ്വീകരണം നല്‍കി. ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഫായിസ് മങ്ങാട് അധ്യക്ഷത വഹിച്ചു.യ കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട് ഉദഘാടനം ചെയ്തു.

റിയാദ് കെ എം സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് നെല്ലാങ്കണ്ടി, ജില്ലാ സെക്രട്ടറി ലതീഫ് മടവൂര്‍, ഒലീവ് ബുക്‌സ് എഡിറ്റര്‍ മുഹ്‌സിന്‍ കോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ പഞ്ചായത്ത് കമ്മിറ്റികള്‍ ഡോ. എം കെ മുനീറിനെ പൊന്നാട അണിയിച്ചു.

റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയില്‍ കൊടുവള്ളി മണ്ഡലം ചേര്‍ത്ത 524 പേരുടെ പട്ടിക എം കെ മുനീര്‍ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ക്ക് കൈമാറി. മണ്ഡലം നേതാക്കളായ അബ്ദുല്‍ ലത്തീഫ് കട്ടിപ്പാറ, നാസിര്‍ ചാലക്കര, സിദ്ദിഖ് അലി മടവൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മണ്ഡലം സെക്രട്ടറി സിദ്ദീഖ് കുറൂളി സ്വാഗതവും ജോയിന്റ് സെക്രട്ടറി മുജീബ് മൂതാട്ട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top