റിയാദ്: സൗദി ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ‘റിയാദ് വോളി കാര്‍ണിവല്‍’ സംഘടിപ്പിച്ചു. സ്റ്റാര്‍സ് റിയാദും വോളി ഫ്രണ്ട്‌സ് റിയാദും സംയുക്തമായി അല്‍ തര്‍ബിയ സ്‌കൂള്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് വോളിബോള്‍ ടൂര്‍ണമെന്റെ് ഒരുക്കിയത്.
രാജ്യത്തെ വിവിധ പ്രവിശ്യകളില്‍നിന്നു എട്ട് ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. സറ്റാര്‍സ്, അറാബ്‌കോ, ഷക്കര്‍ഗഡ്, ഫ്രണ്ട്‌സ ഓഫ് ദമാം, ഗ്രാം ബ്രസീല്‍, അല്‍ ബാറ്റിന്‍ ജുബൈല്‍, അല്‍ വാദി, ലജന്‍ഡസ് കെ.എസ്.എ എന്നീ ടീമുകളാണ് ഏറ്റുമുട്ടിയത്. സ്റ്റാര്‍സും അറാബ്‌കോയും ഫൈനലില്‍ മാറ്റുരച്ചു. 3-1 ന് അറാബ്‌കൊ ജേതാക്കളായി.
സൗദിയില്‍ ആദ്യമായാണ് ഇന്ത്യക്കാര്‍ നേതൃത്വം നല്‍കുന്ന ക്ലബ് നാല് വനിതാ ടീമുകള്‍ ഉള്‍പ്പെടെ പങ്കെടുത്ത മത്സരത്തിന് വേദി ഒരുക്കുന്നത്. സൗദി, ഫിലിപ്പൈന്‍സ് ടീമുകളാണ് വനിതാ മത്സരത്തില്‍ പങ്കെടുത്തത്. ഹിലാല്‍ ക്ലബ്ബിന്റെ വനിതാ ടീമായ ബ്ലൂ ടീം, സൗദി ടീമായ ഫീനിക്‌സ്, ഫിലിപ്പീന്‍സ് ടീമായ സ്റ്റാര്‍സ്, അല്‍ ദ്രീസ് തുടങ്ങിയ ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ബ്ലൂ ടീമും അല്‍ഡ്രീസ് ടീമും പ്രദര്‍ശന മത്സരത്തില്‍ വിജയികളായി.
സറ്റാര്‍സ് രക്ഷാധികാരി ഷിബു ബെന്‍, ടൂര്‍ണമെന്റെ കണ്‍വീനര്‍ അഭിലാഷ് അഗസറ്റിന്‍, കളി നിയന്ത്രിക്കാന്‍ അമ്പയര്‍മാരായി ഗോപിനാഥും ഹനീഫയും കമന്റെറ്റര്‍മാരായി തന്‍സീര്‍ ഖാന്‍, ഷീന ശാന്തകുമാര്‍, ഷാദ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
മികച്ച കളിക്കാരനായി ഷേക്ക് മുഹമ്മദ്, ബെസറ്റ് അറ്റാക്കറായി ദീപക്ക് ഷെട്ടി, ബെസറ്റ് ബ്‌ളോക്കറായി ഗോപിനാഥന്‍, ബെസറ്റ് സെറ്ററായി റിയാസ്, ബെസറ്റ് സര്‍വര്‍ ദിനേശന്‍, ബെസറ്റ് റിസീവറായി പ്രവീണ്‍ എന്നിവരെ തിരഞ്ഞെടുത്തു.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അറാബ്‌കൊ ടീമിന് 2,292 റിയാലും രണ്ടാം സ്ഥാനം നേടിയ സ്റ്റാര്‍സിന് 1,992 റിയാല്‍ കഷ് പ്രൈസ് സമ്മാനിച്ചു. ഇതിന് പുറമെ ട്രോഫി, മെഡല്‍ എന്നിവയും വിതരണം ചെയ്തു. റാഫി പാങ്ങോട്, ലെത്തീഫ് തെച്ചി, ഇബ്രാഹിം സുബ്ഹാന്‍, സിദ്ദിഖ് കല്ലുപറമ്പന്‍, അറാബ്‌കൊ രാമചന്ദ്രന്‍, ഹരികൃഷ്ണന്‍.കെ.പി പ്രസംഗിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.